സൈഡ് മിററുകള്‍ മടക്കിവച്ച് കാറോടിച്ചാല്‍ പിഴ
സൈഡ് മിററുകള് മടക്കിവച്ച് കാറോടിച്ചാല് പിഴയുമായി ചണ്ഡീഗഢ് സര്ക്കാര്. കുറ്റക്കാരില് നിന്നും മൂന്നുറു രൂപ പിഴ ഈടാക്കാനാണ് ചണ്ഡീഗഢിലെ ഗതാഗത സ്റ്റാന്ഡിംഗ് കമ്മിറ്റിയുടെ തീരുമാനം. ഒക്ടോബര് ഒന്നുമുതലാണ് ഉത്തരവ് നടപ്പിലാകുക.
നിലവില് ഛണ്ഡീഗഢില് കര്ശനമാകുന്ന നിയമം പതിയെ മറ്റു ഇന്ത്യന് നഗരങ്ങളിലും പ്രാബല്യത്തില് വരുമെന്നാണ് റിപ്പോര്ട്ടുകള്. ഇതിനോടൊപ്പം റോഡില് നിയമലംഘനം നടത്തുന്നവരെ പിടികൂടാന് പ്രത്യേക മൊബൈല് ആപ്പും അധികൃതര് പുറത്തിറക്കാനിരിക്കുകയാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം നമ്പര് പ്ലേറ്റ് സഹിതം ജനങ്ങള്ള്ക്ക് ഈ ആപ്പില് പോസ്റ്റ് ചെയ്യാന് കഴിയും.
