ലോകത്തിലെ പേരുകേട്ട ഇടങ്ങളുടെ അതേ പേരില്‍ ഇന്ത്യയിലും സ്ഥലങ്ങളുണ്ട്. അല്ലെങ്കില്‍ ഇന്ത്യയിലെ പേരുകേട്ട സ്ഥലങ്ങളുടെ പേരില്‍ വിവിധ വിദേശ രാജ്യങ്ങളിലും സ്ഥലങ്ങളുണ്ടെന്നും പറയാം. അങ്ങോട്ടൊക്കെ ഒരു യാത്ര പോയാലോ? ഇതാ ഇന്ത്യയിലെ പ്രശസ്ത ഇടങ്ങളുടെ പേരുകലുള്ള ലോകത്തിലെ പത്ത് സ്ഥലങ്ങള്‍.
1. ജപ്പാനിലെ കൊച്ചി
ഇന്ത്യയിലെ ഏറെ പ്രശസ്തമായ ഇടമാണ് നമ്മുടെ സ്വന്തം കൊച്ചി. അറബിക്കടലിന്‍റെ റാണി. എന്നാല്‍ അതേ പേരിലൊരു സ്ഥലം അങ്ങ് ജപ്പാനിലും ഉണ്ട്. ഇരു നഗരങ്ങളും ഒരേ പേര് സ്വീകരിച്ചിരിക്കുന്നതിനു പുറമെ, സീഫുഡിനെ സ്‌നേഹിക്കുന്നവരുമാണ്.

2. അമേരിക്കയിലെ ഡല്‍ഹി
നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് മാത്രമല്ല ഈ പേരുള്ളത്. കാനഡയിലുമുണ്ട് ഒരു ഡല്‍ഹി. ഡെല്‍-ഹൈ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. എഴുത്ത് ഇങ്ങനെയാണെങ്കിലും ഇരു ഇടങ്ങളുടെയും ഉച്ചാരണം ഒന്ന് തന്നെയാണ്

3. കല്‍ക്കട്ട എന്ന അമേരിക്കക്കാരന്‍
കല്‍ക്കരി നഗരമായ കല്‍ക്കട്ട 1870ലാണ് സ്ഥാപിച്ചത്. ഇപ്പോള്‍ എന്ന് അറിയപ്പെടുന്ന കല്‍ക്കട്ടയുടെ പേരുള്ള ഒരു നഗരം യുഎസിലുമുണ്ട്

4. മധ്യപ്രദേശില്‍ മാത്രമല്ല ഇന്‍ഡോര്‍
മധ്യപ്രദേശിലെ ഒരു മഹത്തായ ഭൂതകാലത്തെക്കുറിച്ച് ഏറെ പറയാനുണ്ടാവും ഇന്‍ഡോര്‍ എന്ന നഗരത്തിന്. യുഎസിലുമുണ്ട് ഇതേ പേരുള്ള ഒരു ഇടം

5. സേലം തമിഴ്‌നാട്ടില്‍ മാത്രമല്ല
തമിഴ്‌നാടിലെ സേലമല്ല ഈ സേലം. യുഎസിലെ സേലത്തിന് സമാധാനം എന്നാണ് അര്‍ത്ഥം
6. ഇന്ത്യയിലും ഉണ്ടൊരു ബാലി
ലോക വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമാണ് ഇന്തോനേഷ്യയിലെ ബാലി. എന്നാല്‍ നമ്മുടെ രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു കൊച്ചു പട്ടണമാണ് ഈ ബാലി

7. അമേരിക്കയിലെ ലഖ്നൗ
ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്നൗ അമേരിക്കയിലും അതേ പേരില്‍ത്തന്നെയുണ്ട്.

8. പാകിസ്ഥാനിലും ഹൈദരാബാദ്
ആന്ധ്രപ്രദേശ് ഹൈദരാബാദ് നഗരത്തിന്റെ പേരുള്ള ഒരു നഗരം അങ്ങ് പാകിസ്ഥാനിലുണ്ട്. രണ്ട് പട്ടണങ്ങള്‍ക്കും രാജകീയമായ ഒരു ചരിത്രവുമുണ്ട് പറയാന്‍

9. ഈ ബറോഡ യുഎസില്‍
ഇന്ത്യയിലെ പ്രശസ്ത ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ബറോഡയുടെ അതേ പേരുള്ള ഒരു ഗ്രാമം അങ്ങ് യുഎസിലുമുണ്ട്

10. സ്‌കോട്ട്‌ലന്‍ഡിലെ പട്‌ന
സ്‌കോട്ട്‌ലന്‍ഡിലുമുണ്ട് ബിഹാര്‍ തലസ്ഥാനമായ പട്‌ന എന്ന് പേര് ഉള്ള ഒരു ഇടം. വില്യം ഫുള്ളര്‍ട്ടയാണ് സ്‌കോട്ട്‌ലന്‍ഡിലെ ഈ ഗ്രാമം സ്ഥാപിച്ചത്.

Courtesy : Scoop Whoop
