റെയിൽ കരുത്തിൽ ചൈനയ്ക്കൊപ്പം വളര്‍ന്ന് ഇന്ത്യ

റെയിൽ കരുത്തിൽ ലോക രാജ്യങ്ങളൊടൊപ്പം വളര്‍ന്ന് ഇന്ത്യ. രാജ്യത്തെ ഏറ്റവും കരുത്തുള്ള എൻജിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ ഫ്ലാഗ് ഓഫ് ചെയ്തതോടെ വിരിഞ്ഞത് ഇന്ത്യന്‍ റെയില്‍ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്. മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ നിർമിച്ച ഈ എന്‍ജിന് 12,000 എച്ച്പിയാണു ശേഷി. ഇതോടെ റഷ്യ, ചൈന, ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങളുടെ നിരയിലേക്കാണ് ഇന്ത്യ ഉയര്‍ന്നത്.

6000 ടൺ ഭാരവുമായി മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ഈ എഞ്ചിന്‍ പായും. ഇത്തരത്തിലുള്ള 800 എൻജിനുകൾ നിർമിക്കാനാണ് റെയിൽവേ പദ്ധതി. ഫ്രാൻസിലെ ആൾസ്റ്റം കമ്പനിയാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തീവണ്ടി എഞ്ചിന്‍ നിര്‍മ്മാണത്തിലെ ഇന്ത്യയുടെ പങ്കാളി.