
രാവിലെ ഏററവും തിരക്കുള്ള സമയത്ത് മലപ്പുറം നഗരത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണിത്. സംസ്ഥാനത്തെ മിക്കവാറും നഗരങ്ങളിലുള്ളവര്‍ക്കും ഈ കാഴ്ച്ച
പരിചിതമല്ലാതിരിക്കില്ല. മുഖ്യമന്ത്രിയും ഡി ജി പിയും ട്രാഫിക്ക് പരിശോധനയുടെപേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് തുടര്‍ച്ചയായി പറയുന്നത് അനുസരിക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന് പൊലീസുകാര്‍തന്നെ പറയുന്നു.
പൊലീസുദ്യോഗസ്ഥര്‍ വാഹനത്തിനടുത്തു വന്നു രേഖകള്‍ ആവശ്യപ്പെടണമെന്ന വ്യവസ്ഥയൊന്നും നടപ്പിലുന്നതേയില്ല. പൊലീസുകാരെ ഇക്കാര്യമെങ്ങാനും ഓര്‍മ്മിപ്പിച്ചാല്‍ പിന്നെ കിട്ടുന്നത് പിഴകളുടെ പരമ്പര തന്നെയായിരിക്കും.
മുഴുവന്‍ രേഖകളും ഉണ്ടെങ്കില്‍ പോലും ചെക്കിംങ്ങ് പോയിന്‍റില്‍ ബുദ്ധിമുട്ടുകയല്ലാതെ മററു വഴിയില്ലെന്നും യാത്രക്കാര്‍ പറയുന്നു. ഒരു മാസം വലിയ സംഖ്യ പിഴയായി ശേഖരിക്കണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നവരും മര്യാദയില്ലാതെ പെരുമാറുന്നവരും സ്വയം പരിശോധന നടത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെ വാഹനപരിശോധന സംബന്ധിച്ച് കേരളത്തിലെ റോഡുകളിലുള്ളു.
