ബൈക്കിനോടൊപ്പം യാത്രികനേയും പൊക്കി വാനിലിട്ട് ട്രാഫിക്ക് പൊലീസ് വീഡിയോ വൈറല്‍
അനധികൃതമായി പാര്ക്ക് ചെയ്ത് ബൈക്കിനെയും യാത്രികനെയും ഒരുമിച്ചു പൊക്കി റിക്കവറി വാനില് കയറ്റുന്ന അധികൃതരുടെ വീഡിയോ ദൃശ്യങ്ങള് വൈറലാകുന്നു. പൂനെയിലെ വിമൻ നഗറിലാണ് സംഭവം.
അനധികൃതമായി പാർക്ക് ചെയ്ത ബൈക്കിനെ എടുത്തുമാറ്റാനായി എത്തിയതായിരുന്നു പൊലീസ്. തുടര്ന്നാണ് സംഭവം. യുവാവിനെ ബൈക്ക് സഹിതം എടുത്ത് ലോറിയിലേക്ക് കയറ്റുന്നത് വീഡിയോയില് വ്യക്തമാണ്. സംഭവം വിവാദമായതിനെ തുടർന്ന് പൊലീസുകാരോട് പൂനെ ട്രാഫിക് ഇൻസ്പെക്ടർ വിശദീകരണം ചോദിച്ചു.
എന്നാല് ബൈക്കിൽ ഇരുന്ന യുവാവ് മാറാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. യുവാവ് ഏറെ നേരം വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടര്ന്നാണ് ഇങ്ങനെ ചെയ്തതെന്നും പോകുന്ന വഴിയിൽ ഇറക്കിവിട്ടെന്നും പൊലീസ് പറയുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് സോഷ്യല്മീഡിയയില് വൈറലാണ്.
