ഹൈദ്രാബാദ് നഗരത്തിലൂടെ റൈഡിനിറങ്ങിയതായിരുന്നു സോഹര്‍. ബൈക്കിലെത്തിയ രണ്ട് പൊലീസുകാര്‍ സോഹറിനെ തടഞ്ഞു നിര്‍ത്തി. 

പൊലീസിന്‍റെ പെരുമാറ്റത്തില്‍ അസംതൃപ്തരാവും പല സൂപ്പര്‍ ബൈക്ക് ഉടമകളും. റോഡില്‍ പൊലീസിന്‍റെയും നാട്ടുകാരുടെയുമൊക്കെ കണ്ണില്‍ വില്ലന്മാരാവും പലപ്പോഴും ഈ ബൈക്ക് പ്രേമികള്‍. എന്നാല്‍ തന്‍റെ ഡ്യുക്കാറ്റി ഡയവല്ലിൽ ചുറ്റാനിറങ്ങിയ സോഹർ അഹമ്മദ് എന്ന ബൈക്ക് യാത്രികന്‍റെ അനുഭവം മറ്റൊന്നായിരുന്നു.

ഹൈദ്രാബാദ് നഗരത്തിലൂടെ റൈഡിനിറങ്ങിയതായിരുന്നു സോഹര്‍. ബൈക്കിലെത്തിയ രണ്ട് പൊലീസുകാര്‍ സോഹറിനെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് വാഹനത്തിന്റെ വില എത്രയാണെന്നാണ് പൊലീസ് ആദ്യം ചോദിച്ചത്. തുടർന്ന് മൈലേജ് എത്രയാണെന്നായി ചോദ്യം. 

പിന്നീട് ഇതൊന്ന് ഓടിച്ചുനോക്കിക്കോട്ടെ എന്നു ചോദിച്ച പൊലീസുകാര്‍ ചിത്രങ്ങളും വീഡിയോയും എടുത്താണ് മടങ്ങിയത്. രാജ്യത്തിലെ വിവിദ പ്രദേശങ്ങളിലൂടെ ബൈക്ക് റൈഡിനു പോകുന്ന തനിക്ക് തികച്ചും വ്യത്യസ്ത അനുഭവമായിരുന്നു ഇതെന്ന് സോഹര്‍ പറയുന്നു.

ഡ്യുക്കാറ്റി നിരയിൽ മികച്ച ബൈക്കാണ് ഡയവൽ. 1198.4 സിസി എൽ ട്വിൻ എൻജിനാണ് ഡയവല്ലിന്‍റെ ഹൃദയം. 9250 ആർപിഎമ്മിൽ 162 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 8000 ആർപിഎമ്മിൽ 130.5 എൻഎമ്മും.‌ ആറു സ്പീഡാണ് ട്രാൻസ്മിഷൻ. സോഹറിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.