
2–ലീറ്റർ ടർബോ പെട്രോൾ എൻജിൻ 252 എച്‍പി കരുത്തും 370 എൻഎം ടോർക്കുമുള്ളതാണ് പുതിയ മകാന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മകാൻ ആർ4ന് 6.7 സെക്കന്റുകൾ മാത്രം മതിയെന്നും സ്പോർട്‍സ് കാറിന്റെ മികവാണു പുതിയ മകാന്‍ കാഴ്ചവയ്ക്കുകയെന്നുമാണ് പോർഷെയുടെ അവകാശവാദം.

7–സ്പീഡ് ഡ്യുവൽ ക്ലച് ഗിയർ, പോർഷെ കമ്യൂണിക്കേഷൻ മാനേജ്മെന്റ് സംവിധാനം തുടങ്ങിയ സവിശേഷതകളുമുള്ള ആർ4 ന്‍റെ കൂടിയ വേഗത 229 കിലോമീറ്ററാണ്. 76.84 ലക്ഷം രൂപയാണു മുംബൈ ഷോറൂം വില.

മെഴ്സിഡസ് ബെൻസ് ജിഎൽഇ 400, ജാഗ്വർ എഫ് പെയ്സ് തുടങ്ങിയ വാഹനങ്ങളുമായാണ് മകാൻ മത്സരിക്കുക.

