യാത്രക്കാരിലൊരാളുടെ പവര്‍ ബാങ്കിന് തീപിടിച്ചതിനെ തുടര്‍ന്ന് വിമാനം മൂന്നുമണിക്കൂര്‍ വൈകി. ചൈനയിലെ സതേണ്‍ എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. വിമാനം പറക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.
ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന ബാഗിലെ പവര്‍ ബാങ്കിനാണ് തീപിടിച്ചത്. തുടര്‍ന്ന് കുപ്പിവെള്ളവും ഗ്ലാസ്സുകളിലെ ജ്യൂസും ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തീ കെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രികരെ മറ്റൊരു വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നുവെന്ന് പീപ്പിള്‍സ് ഡയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.
