രാജ്യത്തലവന്മാര്‍ക്ക് 4,469.50 കോടി ചെലവില്‍ ബുള്ളറ്റ് പ്രൂഫ് വിമാനം
രാജ്യത്തെ പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകൾക്കായി പുതിയ വിമാനങ്ങല് വാങ്ങുന്നു. അമേരിക്കന് കമ്പനിയായ ബോയിങ്ങിന്റെ 777 - 300 ഇആർ മോഡൽ വിമാനങ്ങളാണു വാങ്ങുന്നത്. ഇതിനായി 4,469.50 കോടി രൂപ നീക്കിവച്ചതായാണ് റിപ്പോര്ട്ടുകള്. അത്യാധുനിക സുരക്ഷാ കവചവും ഉയർന്ന എൻജിൻ കപ്പാസിറ്റിയുമുള്ള വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനമുൾപ്പെടെയുള്ളവ സജ്ജമാക്കി 2020 ഓടെ രാജ്യത്ത് എത്തിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
നിലവിലെ വിമാനങ്ങളുടെ കാലപ്പഴക്കമാണ് അത്യാധുനിക വിമാനങ്ങള് വാങ്ങുന്നതിനു കാരണം. ബോയിങ് 747- 400 മോഡൽ അഥവാ എയർ ഇന്ത്യ വൺ വിമാനങ്ങളാണ് നിലവിൽ ഇവര് ഉപയോഗിക്കുന്നത്. ഇവയ്ക്ക് കാലപ്പഴക്കമേറെയുള്ള സാഹചര്യത്തിലാണ് പുതിയവ വാങ്ങുന്നത്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ഇപ്പോൾ ബോയിംഗ് 747–400 വിമാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ തദ്ദേശീയ യാത്രകൾക്കും അയൽ രാജ്യ യാത്രകൾക്കുമായി എംബ്രെയർ 135, എംബ്രയർ 145, കസ്റ്റമൈസ് ബോയിംഗ് ബിസിനസ് ജെറ്റുകളുമുണ്ട്. ബോയിംഗ് വിമാനങ്ങൾ വിവിഐപി യാത്രകളില്ലാത്തപ്പോൾ സാധാരണ സർവീസുകൾക്കും നൽകാറുണ്ട്.
കേന്ദ്ര വ്യോമയാന മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന ആകെ വിഹിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗം വിഐപി വിമാനങ്ങൾ വാങ്ങാൻ ചെലവിടുന്നത്. വ്യോമയാന മേഖലയ്ക്കുള്ള ഈ വര്ഷത്തെ വിഹിതം ആകെ 6,602.86 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2710 കോടിയായിരുന്നു.
