ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ ആണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്

തന്‍റെ സ്വപ്ന വാഹനം സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്. മൂന്ന് കോടിയിലേറെ രൂപ വില വരുന്ന ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ ആണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം ബംഗളുരുവില്‍ ബുക്ക് ചെയ്ത കാര്‍ കഴിഞ്ഞ ദിവസമാണ് പൃഥ്വിയുടെ വീട്ടില്‍ എത്തിയത്. 5000 സിസിയില്‍ 571 എച്ച് പി കരുത്തുള്ള വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപയാണ് വില. വാഹനത്തിന് ഇപ്പോള്‍ താത്കാലിക രജിസ്ട്രേഷനാണ്.