മൂന്നര കോടിയുടെ വാഹനത്തിന് ആറ് ലക്ഷത്തിന്‍റെ നമ്പറിട്ട് പൃഥ്വി

First Published 6, Mar 2018, 9:37 AM IST
prithviraj car number auction
Highlights
  • മൂന്നര കോടിക്ക് മുകളില്‍ വില വരുന്ന ലംബോര്‍ഗിനി ഹുറാക്കാന് ഒന്നാം നമ്പര്‍ ലഭിക്കാനാണ് പൃഥ്വിരാജ്  ചിലവഴിച്ചത് ആറ് ലക്ഷം

കാക്കനാട്:  മൂന്നര കോടിക്ക് മുകളില്‍ വില വരുന്ന ലംബോര്‍ഗിനി ഹുറാക്കാന് ഒന്നാം നമ്പര്‍ ലഭിക്കാനാണ് പൃഥ്വിരാജ്  ചിലവഴിച്ചത് ആറ് ലക്ഷം.
എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ കെഎല്‍ 07 സിഎന്‍ 1 എന്ന നമ്പറാണ് പൃഥ്വിരാജ്  സ്വന്തമാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരായിരുന്നു ഈ നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്.

10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്‍റെ പ്രതിനിധി ആറ് ലക്ഷം വിളിച്ചു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്.

ഇതേ നമ്പറിന് നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്ന് കിട്ടിയത് ഏഴ് ലക്ഷം രൂപയാണ്.

loader