കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണോ? ഞെട്ടേണ്ട. വേണ്ടി വരുമെന്നാണ് ചില പൊലീസുകാര്‍ പറയുന്നത്. സംഭവമെന്തെന്നല്ലേ? രാജ്യത്തെ ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് നിയമം എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. ചില സംസ്ഥാനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ഇതുവരെ രാജ്യത്ത് ഒരിടത്തും കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമം വന്നിട്ടില്ല. എന്നാല്‍ കാര്‍ ഡ്രൈവറില്‍ നിന്ന് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴയീടാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ പൊലീസ്.
രാജസ്ഥാനിലെ ഭാരത്പൂരിലാണ് സംഭവം. ഖരേര ഗ്രാമവാസിയായ വിഷ്ണു ശര്‍മയാണ് പൊലീസിന്റെ വിചിത്ര പിഴയിടലിന് ഇരയായത്. ആഗ്രയില്‍ നിന്ന് ഭാരത്പൂരിലേക്ക് വാനില്‍ പോകുകയായിരുന്നു വിഷ്ണു. ഇതിനിടെ ഉച്ച നനംഗല പൊലീസ് പിക്കറ്റില്‍ വിഷ്ണുവിന്റെ വാഹനം ഭാരത്പൂര്‍ പൊലീസ് തടഞ്ഞു.
തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ പ്രഹളാദ് സിങ്ങ് ഹെല്‍മറ്റ് ധരിക്കാത്തതിന് 200 രൂപ പിഴയും എഴുതിക്കൊടുത്തു. സംഭവം വിവാദമായതോടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയിടേണ്ടിയിരുന്നതെന്നും ചെല്ലാനില്‍ എഴുതിയപ്പോള്‍ അത് ഹെല്‍മറ്റ് ധരിക്കാത്തതിന് എന്ന് മാറിപ്പോതാണെന്നുമാണ് പ്രഹളാദിന്റെ വിശദീകരണം. താന്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്നും സംഭവത്തേക്കുറിച്ച് അന്വേഷിക്കാമെന്നുമാണ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ഗംഭീര്‍ സിങ്ങ് പറയുന്നത്.
