ചുവപ്പ് കളറിലുള്ള  ലംബോര്‍ഗിനി ഡ്രൈവ് ചെയ്യുന്ന റണ്‍വീറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഡംബര വാഹനപ്രേമികള്‍ ഏറെയുള്ളയിടമാണ് ഇടമാണ് ബോളീവുഡ്. തങ്ങളുടെ പ്രിയ വാഹനം എന്തു വിലകൊടുത്തും സ്വന്തമാക്കുന്ന താരങ്ങള്‍. ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന താരങ്ങളില്‍ ബോളീവുഡിന്‍റെ സ്വന്തം റണ്‍വീര്‍ സിംഗും ഉള്‍പ്പെടും. ഏറ്റവും പുതിയതായി മൂന്നു കോടി വില വരുന്ന ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് റണ്‍വീര്‍ സിംഗ്. ചുവപ്പ് കളറിലുള്ള ലംബോര്‍ഗിനി ഡ്രൈവ് ചെയ്യുന്ന റണ്‍വീറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ആഡംബര കാറുകളുടെ നിര്‍മാതാക്കളായ ലംബോര്‍ഗിനി കഴിഞ്ഞ ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ കാര്‍പ്രേമികളുടെ പ്രിയ വാഹനമായി മാറി ലംബോര്‍ഗിനി ഉറുസ്. 

View post on Instagram
View post on Instagram