റെനോ ഡെസ്റ്ററിന് വന്‍ വിലക്കുറവ്

First Published 2, Mar 2018, 11:33 AM IST
renault announces price reduction for duster
Highlights

തദ്ദേശീയമായ നിര്‍മ്മാണം വഴി ചിലവ് കുറയ്‌ക്കാന്‍ കഴിഞ്ഞതായും ഈ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെന്നും കമ്പനി

ദില്ലി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ഡെസ്റ്ററിന് വില കുറഞ്ഞു. റെനോ ഡെസ്റ്ററിന്റെ എല്ലാ മോഡലുകള്‍ക്കും കമ്പനി വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചില വേരിയന്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്ന രീതിയിലാണ് പുതിയ വില.

30,000 രൂപ മുതലാണ് വിലക്കുറവ്. ഡെസ്റ്ററിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് വില 8.5 ലക്ഷം മുതല്‍ 10.24 ലക്ഷം വരെ ആയിരുന്നത് 7.5 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെയായി കുറച്ചിട്ടുണ്ട്. ഡിസല്‍ വേരിയന്റുകളുടെ വില 9.45 ലക്ഷം മുതല്‍ 13.79 ലക്ഷം വരെ ആയിരുന്നത് 8.95 ലക്ഷം മുതല്‍ 12.79 ലക്ഷം വരെയാക്കിയും കുറച്ചു.

തദ്ദേശീയമായ നിര്‍മ്മാണം വഴി ചിലവ് കുറയ്‌ക്കാന്‍ കഴിഞ്ഞതായും ഈ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ വിലക്കുറവ് പ്രാബല്യത്തിലായിട്ടുണ്ട്.

loader