പ്രതിമാസം 2000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചത്ര ചലനമുണ്ടാക്കാന്‍ ഈ വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ സാധിച്ചില്ല
മുംബൈ: ഒരു വര്ഷത്തോളം മുമ്പാണ് ക്യാപ്ചര് എന്ന പുതിയ മോഡലുമായി ഫ്രഞ്ച് വാഹന നിര്മ്മാതാക്കളായ റെനോ വിപണിയിലെത്തിയത്. പ്രതിമാസം 2000 യൂണിറ്റുകള് വിറ്റഴിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചത്ര ചലനമുണ്ടാക്കാന് ഈ വാഹനത്തിന് ഇന്ത്യന് വിപണിയില് സാധിച്ചില്ല. ഹ്യൂണ്ടായുടെ ക്രീറ്റ അടക്കമുള്ള വാഹനങ്ങള് സൃഷ്ടിച്ച കടുത്ത വെല്ലുവിളിയാണ് ക്യാപ്ചറിന് പാരയായത്.
എന്നാല് കഴിഞ്ഞ വര്ഷം നിര്മ്മാണം പൂര്ത്തിയായ ക്യാപ്ചറുകള് വന് വിലക്കുറവില് വിറ്റഴിക്കാന് കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്ട്ടുകള്. 2017ലെ ബാക്കിയുള്ള സ്റ്റോക്കുകള് രണ്ട് ലക്ഷത്തോളം രൂപ ഡിസ്കൗണ്ട് നല്കി വില്ക്കുമെന്നാണ് സൂചന. ഇതോടെ എട്ട് ലക്ഷം രൂപ മുതല് വാഹനം വിപണിയില് ലഭ്യമാകും.
മുൻഭാഗത്തെ വലിയ ലോഗോ, എൽഇഡി ഹെഡ്ലാമ്പ്, ത്രീഡി ഇഫക്റ്റോടു കൂടിയ എൽ ഇ ഡി ടെയിൽലാമ്പ് സ്റ്റൈലിഷ് ഇന്റീരിയർ എന്നിവ ക്യാപ്റ്ററിന്റെ പ്രത്യേകതകളാണ്. 4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. 210 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്.
റെനോയുടെ മറ്റു പല വാഹനങ്ങളിലുമുള്ള 1.5 ലിറ്റർ പെട്രോൾ 1.5 ലീറ്റർ ഡീസൽ എൻജിൻ തന്നെയാകും ക്യാപ്റ്ററിനും. ഡസ്റ്ററിലേതുപോലെ ആറ് സ്പീഡ് ഗിയർബോക്സുകളും നാല് വീൽഡ്രൈവ് മോഡലും ക്യാപ്റ്ററിനുമുണ്ട്. പെട്രോൾ മോഡലിന് 5600 ആർപിഎമ്മിൽ 104 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 142 എൻഎം ടോർക്കുമുണ്ട്. ഡീസൽ മോഡലിന് 4000 ആർപിഎമ്മിൽ 108 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 240 എൻഎം ടോർക്കുമുണ്ട്.
