2017ല്‍ മാത്രം ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ തുറന്നത് അമ്പതോളം പുതിയ ഡീലർഷിപ്പുകൾ. ഇതോടെ രാജ്യത്തെ മൊത്തം ഡീലർഷിപ്പുകളുടെ എണ്ണം 320 ആയി. 2011 മേയിൽ വെറും 14 ഡീലർഷിപ്പുകളുള്ള ഇടത്തുനിന്നമാണ് റെനോയുടെ ഈ നേട്ടം.
ഒറ്റ വർഷത്തിനിടെ 50 പുതിയ ഡീലർഷിപ്പുകൾ തുറക്കുക എന്നത് അപൂർവ നേട്ടമാണെന്നും ഇന്ത്യൻ വാഹന വ്യവസായ ചരിത്രത്തിലെ തന്നെ മികച്ച മുന്നേറ്റമാണിതെന്നുമാണ് റെനോ ഇന്ത്യ അവകാശപ്പെടുന്നത്.
ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി വിസകിപ്പിച്ച പുതുതലമുറ സെയിൽസ് ഔട്ട്ലെറ്റ് ആശയമായ റെനോ സ്റ്റോർ കൺസപ്റ്റിൽ അധിഷ്ഠിതമാണു റെനോയുടെ എല്ലാ ഡീലർഷിപ്പുകളുമെന്നും കമ്പനി വ്യക്തമാക്കി.
