ഇന്ത്യയിലെത്തുമ്പോള്‍ ക്യാപ്ച്ചര്‍ എന്ന പേരിലായിരിക്കില്ല അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എച്ച്എച്ച്എ എന്ന കോഡ് നാമത്തിലാവുമെന്നാണ് സൂചന. അടുത്തവര്‍ഷത്തോടുകൂടി ഇന്ത്യന്‍ വിപണിയില്‍ ക്യാപ്ചറിനൊരു ഇടംനേടിയെടുക്കുവാനുള്ള ശ്രമത്തിലാണ് റിനോള്‍ട്ട്.
ഡസ്റ്ററിലുള്ള 1.5 ലിറ്റര്‍ ഡിസിഐ ഡീസല്‍ എന്‍ജിന്‍ പുത്തന്‍ വാഹനത്തിനു കരുത്തേകും. 110 ബിഎച്ച്പിയും 245എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഇതിലുള്‍പ്പെടുത്തുക.
ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തുന്നതിന് പകരം റിനോയുടെ എഫിഷ്യന്റ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ടൂ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് തുടങ്ങിയ ഓപ്ഷനുകളും ഈ എസ്യുവില്‍ ഉള്‍പ്പെടുത്തിയേക്കും. പുറമെയുള്ള ഫീച്ചറുകള്‍ യൂറോപ്പ്യന്‍ ക്യാപ്ച്ചറിന് സമാനമാണെങ്കിലും ഡസ്റ്ററിന്റെ ബിഒ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയ വാഹനമായിരിക്കും ഇന്ത്യന്‍ നിരത്തിലെത്തുക.
മുംബൈ എക്‌സ്‌ഷോറൂം 14.8ലക്ഷമാണ് ടോപ്പ് എന്റ് ഡസ്റ്റര്‍ മോഡലുകളുടെ വിപണി വില. പുത്തന്‍ വാഹനം ഇന്ത്യന്‍ വിപണിയലെത്തിക്കഴിഞ്ഞാല്‍ ഡസ്റ്ററിന്റെ വില കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
