ആഡംബര ട്രെയിനുകളിലെ യാത്രാ നിരക്ക് പകുതിയാക്കുന്നു

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനുകളായ പാലസ് ഓണ്‍ വീല്‍സ്, ഗോള്‍ഡണ്‍ ചാരിയേറ്റ്, മഹാരാജാ എക്‌സ്പ്രസ് എന്നിവയുടെ താരിഫ് 50 ശതമാനം കുറയ്ക്കുവാന്‍ ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സാധാരണക്കാര്‍ക്കും ഇതിലെ സൗകര്യങ്ങള്‍ നല്‍ക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

പതിനായിരം മുതല്‍ മുപ്പത്തിനാലായിരം രൂപ വരെയാണ് ഇത്തരം ആഡംബര ട്രെയിനുകളിലെ നിരക്ക്. ഇത് നേര്‍ പകുതിയാകാനുള്ള സാധ്യതയുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പുതുക്കിയ താരിഫ് നിരക്ക് ടൂറിസം വകുപ്പിനും ഐആര്‍സിടിസിക്കും വന്‍ നഷ്ടമുണ്ടാകുമെന്നും വാദമുണ്ട്.