രണ്ട് കോടി വിലയുള്ള  കാര്‍ പോലീസ് തവിടുപൊടിയാക്കി

First Published 20, Mar 2018, 6:50 PM IST
Rogue landlord 200000 Ferrari 458 Spider crushed because it was probably stolen
Highlights
  • രണ്ട് കോടി വിലയുള്ള  ഫെരാരി 458 സ്‌പൈഡര്‍ കാര്‍ പോലീസ് തവിട് പൊടിയാക്കി

ലണ്ടന്‍ : രണ്ട് കോടി വിലയുള്ള  ഫെരാരി 458 സ്‌പൈഡര്‍ കാര്‍ പോലീസ് തവിട് പൊടിയാക്കി.  ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഇന്ത്യന്‍ വംശജനായ സഹിദ് ഖാന്‍റെ രണ്ട് കോടിക്ക് അടുത്ത് വിലയുള്ള കാറാണ്  പോലീസ് നടപടിക്ക് വിധേയമായത്. കാര്‍ നശിപ്പിക്കുന്ന വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ഇന്‍ഷുറന്‍സില്ലാതെ വഴിയിലിറക്കിയതിനാണ് ഈ നടപടിയെന്നാണ് സൂചന. എന്നാല്‍ ഇന്‍ഷൂറന്‍സ് ഇല്ലെന്ന വാദം സഹിദ് ഖാന്‍ തള്ളുന്നു. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിച്ച് കാര്‍ നശിപ്പിക്കുകയായിരുന്നുവെന്നും അത് തന്നെയോ തന്‍റെ വക്കീലിനെയോ അറിയിച്ചിരുന്നില്ലെന്നും ഖാന്‍ ആരോപിക്കുന്നു.

പൊലീസ് തന്റെ കാര്‍ തിരികെ തരാതെ നശിപ്പിച്ചിരിക്കുന്നതിനാല്‍ നീതി തേടി താന്‍ ഉടന്‍ കോടതിയില്‍ പോകുമെന്നും ഖാന്‍ പറയുന്നു. ഇത് വെറുമൊരു കാര്‍ മാത്രമല്ലെന്നും തനിക്കും കുടുംബത്തിനും ഇതിനോട് വല്ലാത്ത അടുപ്പമുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഒരു ലേല കമ്പനിയില്‍ നിന്നാണ് സെക്കന്‍റ് ഹാന്‍റായി കാര്‍ വാങ്ങിയത്. താന്‍ കാറില്‍ ഒഫീഷ്യല്‍ ഫെരാരി പാര്‍ട്‌സുകളാണ് ഘടപ്പിച്ചിരുന്നതെന്നും വാഹനമോ അതിലെ ഫിറ്റിംഗുകളോ നിയമവിരുദ്ധമായിട്ടല്ല നേടിയിരിക്കുന്നതെന്നും ഖാന്‍ വിശദീകരിക്കുന്നു.

loader