ഏഴ് കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റാണ് ജുഹുവിലെ റോഡില്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഫൂട്ട് പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മുംബൈ: ഒരു റോള്‍സ് റോയ്സ് ഒക്കെ സ്വന്തമാക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. അതുമായുള്ള ആദ്യ യാത്രയും പലരുടെയും സ്വപ്നമായിരിക്കും. എന്നാല്‍ ആ ആദ്യയാത്ര ഒരു അപകടത്തിലായാലോ, ആലോചിക്കാനേ കഴിയില്ല അല്ലേ...

എന്നാല്‍ അത്തരമൊരു വാര്‍ത്തായണ് മുംബൈയില്‍നിന്ന് ലഭിക്കുന്നത്. മുംബൈയിലെ റോള്‍സ് റോ.യ്സ് ഷോറൂമില്‍നിന്ന് പുറത്തിറക്കി ആദ്യ യാത്രയില്‍തന്നെ അപകടത്തില്‍പ്പെട്ട് തകര്‍ന്ന കാറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഏഴ് കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റാണ് ജുഹുവിലെ റോഡില്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഫൂട്ട് പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. താത്കാലിക റെജിസ്ട്രേഷനിലുള്ള വാഹനം പുതുച്ചേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനത്തിന്‍റെ മുന്‍ ബംബര്‍ സാരമായി തകര്‍ന്നിട്ടുണ്ട്.