പരിഹസിക്കുന്നവര്‍ക്ക് ബുള്ളറ്റിന്‍റെ കിടിലന്‍ മറുപടി

First Published 7, Apr 2018, 5:54 PM IST
Royal Enfield announces Rs 800 crore capex for next year
Highlights
  • നടപ്പു സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾ
  • 800 കോടി രൂപ വകയിരുത്തി റോയൽ എൻഫീൽഡ്

ബജാജ് ഡൊമിനറിന്‍റെ പരിഹാസ പരസ്യങ്ങള്‍ക്ക് പരോക്ഷമായ മറുപടിയുമായി രാജ്യത്തെ ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്.

നടപ്പു സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾക്കായി 800 കോടി രൂപയാണ് റോയൽ എൻഫീൽഡ്  വകയിരുത്തിയിരിക്കുന്നത്. തമിഴ്‍നാട്ടിലെ വല്ലംവടഗൽ ശാലയുടെ രണ്ടാംഘട്ട നിർമാണമടക്കമുള്ള പ്രവർത്തനങ്ങൾക്കായാണ് ഈ മൂലധന നിക്ഷേപം.

വല്ലം വടഗൽ ശാലയുടെ രണ്ടാം ഘട്ടവികസനം പൂർത്തിയാക്കി ഉൽപ്പാദനശേഷി ഉയർത്താനാണു കമ്പനിയുടെ ശ്രമം.  ഒപ്പം ചെന്നൈയിലെ ടെക്നോളജി സെന്റർ നിർമാണവും ഇക്കൊല്ലം പൂർത്തിയാക്കും.

 

loader