ക്ലാസിക്കിന്റെ 2017 മോഡലിനു പുതിയ നിറങ്ങൾ നല്‍കി അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങുക. എന്നാൽ പുതിയ മോ‍ഡലിന്റെ എൻജിനിൽ മാറ്റങ്ങളൊന്നുമില്ല.

അടുത്ത വർഷം ആദ്യം തന്നെ പുതിയ നിറങ്ങളിലുള്ള ബൈക്കുകൾ വിപണിയലും നിരത്തുകളിലുമെത്തുമെന്നാണ് കരുതുന്നത്. 350 സിസി, 500 സിസി എൻജിൻ വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകൾ പുറത്തിറങ്ങുന്നത്.

പഴമയുടെ പ്രൗഢിയുമായി റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് 2009 ലാണ് പുറത്തിറങ്ങിയത്. അധികം വൈകാതെ തന്നെ വാഹനം ബെസ്റ്റ് സെല്ലറായി മാറി. ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള പത്തുബൈക്കുകളിൽ ഇടം പിടിച്ച ക്ലാസിക്ക് കൈയ്യില്‍ കിട്ടാൻ ബുക്കു ചെയ്ത് ആറും ഏഴും മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ബുള്ളറ്റ് പ്രേമികള്‍.

പുതിയ നിറക്കൂട്ടുകളിൽ ബൈക്കിനെ പുറത്തിറക്കാനൊരുങ്ങുന്ന വിവരം റോയൽ എൻഫീൽഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.