റോയല്‍ എന്‍ഫീല്‍ഡിന്‍റെ 350 സിസി ബുള്ളറ്റുകള്‍ക്ക് കനത്തവെല്ലുവിളിയുമായി 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്. യുഎമ്മില്‍ നിന്നും പുറത്തു വരുന്ന ആദ്യ മാസ്-മാര്‍ക്കറ്റ് മോട്ടോര്‍സൈക്കിളാവും പുതിയ 230 സിസി ക്രൂയിസര്‍ ദില്ലി ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് റെനഗേഡ് ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. പുതിയ 230 സിസി ക്രൂയിസറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മോട്ടോര്‍സൈക്കിളിനു കരുത്തേകുന്നത് 19 bhp എയര്‍-കൂള്‍ഡ് എഞ്ചിനാവുമെന്നാണ് സൂചന. ഏകദേശം 1.5 ലക്ഷം രൂപയാണ് ബൈക്കിന്‍റെ പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.