10 ലക്ഷത്തിന്‍റെ ബൈക്കില്‍ ബാബ രാംദേവുമായി പറക്കുന്ന സദ്‍ഗുരു; വീഡിയോ വൈറല്‍!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Aug 2018, 12:19 PM IST
Sadhguru and Baba Ramdev on a Ducati Desert Sled superbike
Highlights

  • സന്യാസിമാരുമായ സദ്ഗുരുവും ബാബ രാംദേവും സൂപ്പര്‍ ബൈക്കില്‍ പറക്കുന്നു

യോഗഗുരുക്കന്മാരും സന്യാസിമാരുമായ സദ്ഗുരുവും ബാബ രാംദേവും സൂപ്പര്‍ ബൈക്കില്‍ പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സദ്‍ഗുരു ഓടിക്കുന്ന ഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിന്‍റെ പുറകിലിരുന്നാണ് ബാബ രാംദേവിന്റെ യാത്ര.  ശിഷ്യന്മാരുടെ അകമ്പടിയോടെ വഴിയരികിൽ നിൽക്കുന്നവരെയെല്ലാം അഭിവാദ്യം ചെയ്‍താണ് ഇരുവരുടെയും യാത്ര. 

ഏകദേശം 9.32 ലക്ഷം രൂപയാണുഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിന്‍റെ ഇന്ത്യൻ വിപണി വില. 803 സി സി എൻ‌ജിനാണ് ഈ സൂപ്പര്‍ബൈക്കിന്‍രെ ഹൃദയം. 75 ബി എച്ച് പി കരുത്തും 68 എൻ എം ടോർക്കും ഈ എഞ്ചിന്‍ സ‍ൃഷ്‍ടിക്കും.

സദ്ഗുരു ബൈക്കോടിക്കുന്ന വീഡിയോ ഇതിനു മുമ്പും നിരവധി തവണ യൂടൂബിലും സോഷ്യല്‍മീഡിയയിലും വൈറലായിരുന്നു. അ‍ഡ്വഞ്ചർ സ്പോർട്സ് ബൈക്കായ ബിഎംഡബ്ലിയു ജിഎസ് 1200 ആറിൽ സദ്ഗുരു സഞ്ചരിക്കുന്ന വിഡിയോ ആയിരുന്നു ഇത്.  

loader