നടിയുമായി ബുള്ളറ്റില്‍ പായുന്ന സല്‍മാന്‍ വീഡിയോ വൈറല്‍

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമായി സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ ബുള്ളറ്റ് യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

'റേസ് 3' സിനിമയുടെ ചിത്രീകരണത്തിനിടെ കാര്‍ഗിലിലേക്കായിരുന്നു ഈ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ള നിറത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യിലായിരുന്നു സല്‍മാന്‍റെയും ജാക്വലിന്റെയും യാത്ര.

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം. ഇതിനിടെ കിട്ടിയ ഒഴിവു വേളയിലായിരുന്നു താരങ്ങളുടെ യാത്ര. ബുള്ളറ്റിന് പിറകിലിരുന്ന ജാക്വലിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ബൈക്കിന് പിന്നാലെ സന്നാഹവാഹനങ്ങളെയും വീഡിയോയില്‍ കാണാം. ലഡാക്ക് മേഖലകളിലൂടെയുള്ള ബൈക്ക് യാത്രകള്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.