ഇത്തവണയും മറ്റൊരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ആണ് കുടുംബ സുഹൃത്ത് ആയ പീതാംബരന്റെ അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളി, ഒരു യാത്ര പോകാം,driving വേണ്ട, conducted ട്രിപ്പ്‌ മതി. കേള്‍ക്കാന്‍ നോക്കിയിരിക്കുന്ന ഞാന്‍. പൂര്‍ണ്ണ സമ്മതം. അങ്ങിനെ പുറത്തെ കത്തുന്ന ചൂടില്‍ തിരുനെല്ലി – കൂര്‍ഗ് യാത്ര വളരെ പെട്ടെന്ന് തീരുമാനിച്ചു. പെട്ടിയെടുത്തു. യാത്രികരുടെ എണ്ണം കുറഞ്ഞാല്‍ ബസ് AC ആയിരിക്കില്ല എന്നറിയിച്ചത് വലിയ കാര്യമായെടുത്തില്ല. വയനാടും കൂര്‍ഗും ഒക്കെ നല്ല കാലാവസ്ഥ ആയിരിക്കും എന്ന ഉറപ്പ്‌ ഉണ്ടായിരുന്നു. പക്ഷെ വെറും 20 യാത്രക്കാരും ആയി തുടങ്ങിയ യാത്ര തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. തീച്ചൂളയില്‍ ഇരിക്കുന്നപോലെ. വിയര്‍ത്തു കുളിച്ച് താമരശ്ശേരി ചുരം കയറാന്‍ തുടങ്ങി,അപ്പോഴാണ്‌ ചൂട് ഒന്ന് ശമിച്ചത്. ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍, തീച്ചൂളയില്‍ ഇരുന്നപ്പോള്‍ ഉണ്ടായ തലവേദനയ്ക്ക് ആക്കം കൂട്ടി എങ്കിലും താമരശ്ശേരി ചുരം മലയാളികള്‍ക്ക് സുപരിചിതം ആക്കിയ ശ്രീ പപ്പുവിന്‍റെ വെള്ളാനകളുടെ നാട്ടില്‍ എന്ന സിനിമയിലെ ഡയലോഗില്‍ മനസ്സ് ഊറിച്ചിരിച്ചു.

പതിവ് കാഴ്ചകള്‍ - പ്ലാസ്റ്റിക് വലിച്ചെറിയരുത്, കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു കൊണ്ട് ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വാനരക്കൂട്ടങ്ങളെ ഭക്ഷണം നല്‍കി പ്രലോഭിച്ച് ചിത്രങ്ങള്‍ എടുക്കാന്‍ വെമ്പുന്ന യാത്രികര്‍, ഇടയ്ക്ക് യാത്രക്കാരുടെ കൈയിലെ പൊതികള്‍ തട്ടിപ്പറിയ്ക്കുന്ന, അക്രമാസക്തര്‍ ആകുന്ന കുരങ്ങിന്‍ പറ്റം. നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് നാം ബലഹീനത ആയി കാണുന്നുണ്ടോ?

ചുരം അവസാനിക്കുന്നിടത്ത് വയനാട്ടിലേയ്ക്ക് സ്വാഗതം ചെയ്യുന്ന വലിയ ഒരു കമാനം,മുന്നോട്ടു നീങ്ങുമ്പോള്‍ ‘ചങ്ങല മരം’! ബ്രിട്ടീഷ്‌ ഭരണകാലത്ത് അധികാരികള്‍ക്ക് വഴികാട്ടി ആയിരുന്ന കരിന്തണ്ണന്‍ എന്ന ആദിവാസി, മരണശേഷവും അതിലൂടൊക്കെ ചുറ്റിപ്പറ്റി നടന്നിരുന്നെന്നും ആ ആത്മാവിനെ ചങ്ങലയില്‍ തളച്ച് മരത്തില്‍ ബന്ധിച്ചു എന്നും അന്ന് മുതല്‍ മരം വളര്‍ന്നിട്ടില്ല എന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നത്രെ! പൂക്കോട് തടാകം, ബാണസാഗര്‍ അണക്കെട്ട് ഇത് രണ്ടും ആയിരുന്നു ലക്ഷ്യ സ്ഥാനങ്ങള്‍. പക്ഷെ 5 മണിയ്ക്ക് രണ്ട് സ്ഥലങ്ങളും അടയ്ക്കും എന്നതുകൊണ്ട്‌ സന്ദര്‍ശനം പൂക്കോട് തടാകം മാത്രമാക്കി. നല്ല തിരക്കുണ്ട്‌. തടാകത്തിലൂടെയുള്ള ബോട്ടിങ്ങിനായി സന്ദര്‍ശകരുടെ വലിയ നിര തന്നെയുണ്ട്‌! പ്രവേശനകവാടത്തിന് അരികില്‍ തന്നെ ഉള്ള ഒരു കോഫീ ഷോപ്പില്‍ കച്ചവടം പൊടിപൊടിക്കുന്നു. ഭക്ഷണസാധനങ്ങള്‍ തട്ടിപ്പറിക്കാന്‍ തക്കം പാര്‍ത്ത് വാനരന്മാരും! ഒരു കുട്ടിക്കുരങ്ങന്‍ അലുമിനിയം ഫോയില്‍ പാത്രത്തില്‍ നിന്നും ഭക്ഷണം നക്കി തുടയ്ക്കുന്നത് കണ്ടപ്പോള്‍ അടുത്തിടയ്ക്ക് വന്യമൃഗങ്ങളിലെ മരണ നിരക്ക് ഉയരുന്നതിനെ കുറിച്ച് വായിച്ച റിപ്പോര്‍ട്ടും അനുബന്ധ ചിത്രങ്ങളും മനസ്സിലേയ്ക്ക് ഓടിക്കയറി. മനുഷ്യര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്ന് ചത്തുപോകുന്ന മൃഗങ്ങളുടെ ആമാശയത്തില്‍ നിന്നും യാതൊരു കേടുപാടും കൂടാതെ കിടക്കുന്ന പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും പ്രകൃതിയോട് നാം കാട്ടുന്ന ക്രൂരതയുടെ മറ്റൊരു ചിത്രം ആണ്.

തടാകത്തിലും ചുറ്റുവട്ടത്തും ആയി മത്സ്യകൃഷി ഭംഗിയായി നടക്കുന്നുണ്ട്. വിഷുവിന് വിഷരഹിത മത്സ്യം എന്ന അവരുടെ പരസ്യ വാചകം സഞ്ചാരികളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ബോട്ടിംഗ് വേണ്ട പകരം തടാകത്തിനു ചുറ്റും ഒരു പ്രദക്ഷിണം ആകാം എന്ന് തീരുമാനിച്ചു. നല്ല ശുദ്ധവായു ശ്വസിച്ച് വൃക്ഷത്തണലിലൂടെയുള്ള ആ നടപ്പ് ശരിക്കും ആസ്വദിച്ചു. വിഷുവിനെ വരവേല്ക്കാലനായി കൊന്നകള്‍ പൂത്തുലഞ്ഞു നില്ക്കുന്നു. മനസ്സില്‍ ഒരാനാവശ്യ ചിന്ത - അവശേഷിക്കുന്ന ഇത്തരം തടാകങ്ങളും ചുറ്റുമുള്ള ചെറിയ വനപ്രദേശവും ഒക്കെ വരും തലമുറയ്ക്കായി ഉണ്ടാകുമോ ആവോ? അതോ ഇതും വികസനം എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈപ്പിടിയില്‍ ഒതുങ്ങുമോ??

അന്നത്തെ താമസം മാനന്തവാടി ടൗണില്‍. തിരുനെല്ലിയില്‍ ജലക്ഷാമം രൂക്ഷം. അതുകൊണ്ടാണ് തൊട്ടടുത്ത മാനന്തവാടി തെരഞ്ഞെടുത്തത്. അത്താഴം തൊട്ടടുത്ത റോഡിലെ ഒരു ഹോട്ടലില്‍ നിന്ന് എന്നാണു അറിയിച്ചത്! റോഡ്‌ നല്ല ഉയരത്തില്‍ ആണ്! മലനിരകളിലൂടെ പല തലങ്ങളില്‍ ആയി റോഡ്‌ നിര്‍മ്മിച്ചവരെ സമ്മതിക്കണം. ആ തൊട്ടടുത്ത ഹോട്ടലിലേയ്ക്ക് പോകണം എങ്കില്‍ ഒന്നുകില്‍ 10 മിനിറ്റ് നടക്കണം അല്ലെങ്കില്‍ ചെങ്കുത്തായ പടികള്‍ കയറണം. ആയാസകരമായ ഒരു കയറ്റം! പക്ഷെ അവിടെ മലയാളിയുടെ ‘വൃത്തിബോധം’പ്രകടം ആയിരുന്നു. മൂത്രമൊഴിച്ചും മുറുക്കിത്തുപ്പിയും മാലിന്യങ്ങള്‍ നിറച്ചും ആ കുത്തനെയുള്ള പടികള്‍ വൃത്തികേടാക്കി വച്ചിട്ടുണ്ട്. മുനിഞ്ഞുകത്തുന്ന തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ അപ്പോള്‍ ആ കാഴ്ച തെളിഞ്ഞില്ല എങ്കിലും പിറ്റേന്ന് കാലത്ത് ആ ‘കണി’കണ്ടു തന്നെയാണ് മാനന്തവാടിയോട് വിടപറഞ്ഞത്‌!

കാട്ടിക്കുളത്ത് വാഹന പരിശോധന കഴിഞ്ഞ് വയനാട് ഫോറസ്റ്റ് പരിധിയിലൂടെ ആണ് യാത്ര. ആനകളെ കണ്ടേക്കാം എന്ന മുന്നറിയിപ്പ് ഉള്ളതുകൊണ്ട് നനുത്ത തണുപ്പില്‍ അടഞ്ഞുപോകുന്ന കണ്ണുകളെ ബലമായി തുറന്നു പിടിച്ചാണ് ഇരിപ്പ്! ‘ലഹരി ജീവിത്തത്തോട് പോരെ’ എന്ന ബോര്ഡ്ി പല സ്ഥലത്തും കണ്ടു. മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നതിന് എതിരെയുള്ള ഇത്തരം പ്രചാരണങ്ങള്‍ ലക്ഷ്യം കാണുന്നില്ല എന്നതല്ലേ വര്ധിയച്ചു വരുന്ന മദ്യത്തിന്റെ ഉപഭോഗവും മദ്യപിച്ചു വാഹനം ഓടിച്ചു അപകടം വിളിച്ചുവരുത്തുന്ന പ്രവണതയും കാണിയ്ക്കുന്നത്? ആള്ത്താ മസം വളരെ കുറഞ്ഞ പ്രദേശം ആണ്,പക്ഷെ റോഡിനിരുവശവും ആയി ചിതറിക്കിടക്കുന്ന മാലിന്യത്തിന് യാതൊരു കുറവും ഇല്ല. ചാക്കില്‍ കെട്ടിയ നിലയിലും മാലിന്യങ്ങള്‍ വഴിയില്‍ തള്ളുന്നു എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. trekking,home stay, resorts തുടങ്ങിയവയുടെ പരസ്യങ്ങള്‍ ധാരാളം! ഏകദേശം ഇരുപതു വര്ഷ്ങ്ങള്ക്കുള മുന്പ് നടത്തിയ തിരുനെല്ലി യാത്രയുടെ ഓര്മ്മ് മനസ്സില്‍ ഉള്ളതുകൊണ്ടാണോ എന്നറിയില്ല കാടിന് ‘കാടത്തം’നഷ്ടപ്പെട്ടോ എന്ന ഒരു ശങ്ക! അന്ന് കാടിന്റെ ഗാംഭീര്യം കണ്ട് അത്ഭുതപ്പെട്ടുപോയി എങ്കില്‍ ഇന്ന് ക്ഷീണിതയായ കാട് മനസ്സില്‍ സഹതാപവും കുറ്റബോധവും ഉണര്ത്തി ! ആനകളുടെ സ്വതന്ത്ര വിഹാരത്തെ തടസ്സപ്പെടുത്തരുത് എന്ന ബോര്ഡുണകളും ഇടയ്ക്ക് വഴിയില്‍ ചിതറിക്കിടക്കുന്ന ആനപ്പിണ്ടങ്ങളും കാട്ടാന സാന്നിധ്യം ഉറപ്പിച്ചു. വഴിയില്‍ വണ്ടികള്‍ പാര്ക്ക് ‌ ചെയ്യുകയോ,നിര്ത്തു കയോ വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് കാടിന്റെ‍ സൌന്ദര്യം ആസ്വദിക്കുന്നവരെയും കണ്ടു!

പൂത്തുലഞ്ഞു നില്ക്കു ന്ന കൊന്നകളുടെ സുവര്ണ്ണ്ശോഭ തളര്ന്ന് കാടിന് ഒരു ഉന്മേഷം നല്കി്. ക്ഷേത്രത്തില്‍ എത്തി, അടിസ്ഥാന സൌകര്യങ്ങള്‍ വര്ധിിപ്പിച്ചിട്ടുണ്ട്,എന്നാല്‍ ക്ഷേത്രത്തിന്റെക പഴമയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. പഴയതെല്ലാം പൊളിച്ചു നീക്കി കോണ്ക്രീ റ്റ്കെട്ടിടങ്ങള്‍ നിര്മ്മി ക്കുന്നതാണല്ലോ ‘പുനരുദ്ധാരണം’!! ക്ഷേത്രത്തിന്റെീ താഴ്വാരത്തു തന്നെ ആദിവാസി വൈദ്യന്‍ വെള്ളന്റെ ചികിത്സാകേന്ദ്രം! ധാരാളം ആളുകള്‍ രോഗശാന്തിയ്ക്കായി വൈദ്യനെയും കാത്തിരിക്കുന്നുണ്ട്. മലയിറങ്ങുമ്പോള്‍ ഇടയ്ക്ക് തിരുനെല്ലി ഉണ്ണിയപ്പത്തിന്റെ ഉപജ്ഞാതാവിന്റെങ ചെറിയ ഒരു കട , അച്ഛന്‍ ഉണ്ടാക്കിയടുത്ത പെരുമ മകന്‍ നിലനിര്ത്തുരന്നു. കടയില്‍ ധാരാളം ആളുകള്‍ ഇരുന്ന് ഉണ്ണിയപ്പവും കട്ടന്‍ ചായയും കഴിക്കുന്നുണ്ട്. രാവിലെ ഉണ്ടാക്കുന്ന സ്വാദേറിയ ആയിരക്കണക്കിന് ഉണ്ണിയപ്പങ്ങള്‍ ഉച്ചയാകുമ്പോഴെയ്ക്കും കാലിയായിരിക്കും! കടയുടെ മുന്നിലും വാനരക്കൂട്ടങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചില തീര്ഥാ ടകര്‍ അവയ്ക്ക് പഴവും നിലക്കടലയും ഒക്കെ കൊടുക്കുന്നുമുണ്ട്‌. അപ്പവും വാങ്ങി ഞങ്ങള്‍ തോല്പ്പെ ട്ടിയിലേയ്ക്ക്......പക്ഷെ ഇടയ്ക്ക് വച്ച് ആ പരിപാടി മാറ്റേണ്ടിവന്നു. കാട്ടുതീയും രൂക്ഷമായ ജലക്ഷാമവും മൂലം തോല്പ്പെ ട്ടി അടച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചു

വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശം എന്നര്ത്ഥംവ വരുന്ന ‘കുറു’ എന്ന വാക്കില്‍ നിന്നായിരിക്കണം ഈ പേര് ഉത്ഭവിച്ചത്‌ എന്ന് അനുമാനം! വെള്ളം കുറവാണെങ്കില്‍ അവിടെയും സന്ദര്ശ‍കരെ അനുവദിക്കില്ല എന്നത് കൊണ്ട് ഒരു ഭാഗ്യപരീക്ഷണം ആയിരുന്നു. എന്തായാലും ഭാഗ്യം ഞങ്ങള്ക്ക് അനുകൂലം ആയിരുന്നു. വനസംരഷണ സമിതിയുടെ പ്രവര്ത്ത്കര്‍ സഞ്ചാരികള്ക്കുംം ഡ്രൈവര്മാ ര്ക്കും ഒക്കെ മാര്ഗ്ഗടനിര്ദ്ദേഞശം നല്കി ക്കൊണ്ട് നില്ക്കുുന്നുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ തിരുവനതപുരത്തെ napier museum ത്തില്‍ കണ്ട ഒരു കാഴ്ച ഓര്മ്മ വന്നു. ധാരാളം വനിതകള്‍ കേരള സാരിയും ധരിച്ച് സഞ്ചാരികള്ക്ക്ഗ അവിടത്തെ പ്രദര്ശഅന വസ്തുക്കളെ കുറിച്ച് പറഞ്ഞുകൊടുക്കനായി നില്ക്കുവന്നുണ്ട്. നിര്ഭാകഗ്യവശാല്‍ അവരില്‍ പലരും തൊഴിലിടത്തിലെ രാഷ്ട്രീയവും പരദൂഷണവും പണ്ടപ്പരപ്പും പരാധീനതകളും ഒക്കെ ഉച്ചത്തില്‍ സംസാരിച്ചു ലയിച്ചങ്ങനെ നില്ക്കു ന്ന കാഴ്ച! സ്വദേശികളും വിദേശികളും ധാരാളം സഞ്ചാരികള്‍ ഉണ്ടെങ്കിലും മലയാളികള്ക്ക്ി മാത്രമല്ലേ അവരുടെ ‘വിഷമം’ മനസ്സിലാകുകയുള്ളൂ എന്ന ആശ്വാസം മാത്രം ബാക്കിയായിരുന്നു! മുളന്തണ്ടുകള്‍ ചേര്ത്തു കെട്ടി ഉണ്ടാക്കിയ വലിയ ഒരു ചങ്ങാടത്തില്‍ കബനി നദിയ്ക്ക് കുറുകെ കെട്ടിയ വടം വലിച്ചാണ് അക്കരയ്ക്കു പോകുന്നത്. ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന കുറുവ ദ്വീപിനോട് ചേര്ന്ന് അറുപതോളം ദ്വീപസമൂഹങ്ങള്‍ ഉണ്ടത്രേ! ഇതൊരു കോറിഡോര്‍(ഇടനാഴി) ആയതുകൊണ്ട് സ്ഥിരമായി വന്യമൃഗങ്ങളെ കാണാറില്ല,പക്ഷെ മൈസൂര്‍ വനങ്ങളില്‍ നിന്നും മറ്റും വന്യമൃഗങ്ങള്‍ വന്നും പോയും ഇരിക്കുന്നു എന്ന് കഴിഞ്ഞ പന്ത്രണ്ട് വര്ഷമങ്ങളായി ദ്വീപില്‍ ഗൈഡ് ആയി ജോലി നോക്കുന്ന ശ്രീ.സാജുവിന്റെ സാക്ഷ്യം!

കരടിയും കാട്ടുപോത്തും ഒഴിച്ച് മറ്റെല്ലാ വന്യമൃഗങ്ങളുടെയും സാന്നിധ്യം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊടും ചൂടിന്റെയ തിക്തഫലങ്ങള്‍ ഇവിടെയും കാണാം, കലക്റ്ററുടെ നിര്ദ്ദേ ശപ്രകാരം സന്ദര്ശങകസമയം വെട്ടിച്ചുരുക്കി, ഇടയ്ക്ക് ലഭിച്ച മഴ മൂലം ആണ് അരുവികളില്‍ അല്പം എങ്കിലും വെള്ളം ഒഴുകുന്നത്‌. എങ്കിലും സന്ദര്ശികരുടെ തിരക്കിന് ഗണ്യമായ കുറവൊന്നും ഇല്ല. പക്ഷെ കാടിന്റെ് ആത്മാവ് തൊട്ടറിഞ്ഞുള്ള ഒരു യാത്രാസംസ്കാരം നാം വളര്ത്തി യെടുക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. ഉറക്കെയുള്ള സംസാരവും അരുവിയിലെ വെള്ളത്തില്‍ കിടന്നുള്ള അലര്ച്ച്കളും കാടിന്റെ ശാന്തത ആണ് ഭഞ്ഞജിക്കുന്നത് എന്ന് നാം മനസ്സിലാക്കണം! മലയാളികള്ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്ക്കും ഇത്തരം ഒരു ധാര്ഷ്ട്യം ഉണ്ടെന്നു മറ്റൊരു ഗൈഡും അഭിപ്രായപ്പെട്ടു. വിദേശങ്ങളില്‍ നിന്നും വരുന്നവരുടെ പ്രകൃതിയോടുള്ള കരുതല്‍ കാടിനോടുള്ള ബഹുമാനം ഒക്കെ നാം കണ്ടു പഠിക്കണം എന്നാണ് അവര്‍ പറയുന്നത്! പലയിടങ്ങളിലും കാടിന്റെയും പ്രകൃതിയുടെയും മഹത്വം വിളിച്ചോതുന്ന ബോര്ഡു്കള്‍.....

ചത്ത കാറ്റില്‍ പുകച്ചാര്ത്തു തിങ്ങീടവേ,
പക്ഷികളെല്ലാം പിടഞ്ഞു മറയവേ,
വൃക്ഷങ്ങള്‍ വെട്ടിമറിക്കവേ, ചോലകള്‍
വറ്റി വരളവേ, മണ്ണ് തപിക്കവേ,

നമ്മുടെ കവയിത്രി സുഗതകുമാരി ടീച്ചറുടെ കവിതയും പേറി നില്ക്കു ന്ന ഒരു ബോര്ഡ്ച.....ആ വരികളില്‍ കണ്ണും മനസ്സും ഉടക്കി നിന്നു. ദ്വീപിലേയ്ക്കുള്ള വഴിയില്‍ ഉണങ്ങി തുടങ്ങിയ ഒരു നീര്ച്ചാ ലില്‍ പാത്രങ്ങള്‍ കൂട്ടിയിട്ട് കഴുകാന്‍ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രം കൂടി തെളിഞ്ഞു! മക്കളെയും ദൈവത്തെയും അമ്മയെയും വിറ്റ് കാശാക്കുന്ന മാനസിക പാപ്പരത്തം!! ക്രാന്തദര്ശി്കള്‍ കവികള്‍ ...കവിത നമ്മുടെ സമൂഹത്തിന് നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി അല്ലെ?? ചങ്ങാടത്തില്‍ തന്നെ മടക്കം, പാര്ക്കി ങ്ങിനു അടുത്തുള്ള ഒരു കടയില്‍ നിന്നും സര്ബ്ബതത്തും ഉപ്പിലിട്ട പൈനാപ്പിളും അകത്താക്കി. കൊടുംചൂട് സഹിക്കാന്‍ ആകാതെ കൂടെയുള്ള ഒരു കുടുംബം യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അവരുടെ കന്നി യാത്ര ആയിരുന്നത്രെ! എന്തായാലും എല്ലാവരും കൂടി പാല്വെ ളിച്ചം എന്ന സ്ഥലത്തുനിന്നും നാട്ടുകാരിയായ ഉഷ ചേച്ചിയുടെ വീടിനു മുന്നില്‍ ഉള്ള ചെറിയ ഒരു ഭക്ഷണശാലയില്‍ നിന്നും ഊണ് കഴിച്ചു. വിളമ്പാന്‍ അധികം ആളുകള്‍ ഒന്നും ഇല്ല,അതുകൊണ്ട് ആ ചുമതലയും അങ്ങ് ഏറ്റെടുത്തു, ഇലയില്‍ അച്ചാറും പപ്പടവും ചക്ക തോരനും അവിയലും ചൂടുള്ള ചോറും സാമ്പാറും പുളിശ്ശേരിയും എല്ലാം വിളമ്പി വിശേഷങ്ങള്‍ പങ്കു വച്ച് കഴിക്കുമ്പോള്‍ അപരിചിത്വത്തിന്റെ മുഖംമൂടികള്‍ അഴിഞ്ഞുവീണു! ചേച്ചിയോട് യാത്രയും പറഞ്ഞ് ‘ഇര്‍പ്പ്‌’വെള്ളച്ചാട്ടം കാണാന്‍ തിരിച്ചു!

ഉച്ചസൂര്യന്‍ ജ്വലിച്ച് നില്ക്കുനന്നു. നന്നായി നടക്കാന്‍ ഉള്ളതുകൊണ്ട് പോകണോ വേണ്ടയോ എന്ന ഒരു സംശയം ഉണ്ടായി, പിന്നെ രണ്ടും കല്‍പ്പിച്ച് ടിക്കറ്റ് എടുത്തു . ഇവിടെയും ഒരു ചെറുകാട്ടിലൂടെ നടന്നു വേണം വെള്ളച്ചട്ടതിന്നരികെ എത്താന്‍! നടത്തം തുടങ്ങുമ്പോള്‍ തന്നെ ഒരു വശത്ത്‌ ക്ഷേത്രം, മറുവശത്ത്‌ പ്രകൃതി പഠന ക്യാമ്പ്‌. ഭക്തിയും പ്രകൃതി സ്നേഹവും സമനിലയില്‍ ആയാല്‍ പ്രകൃതിയെ ചൂഷണം ചെയ്യുക എന്നതിന് സാംഗത്യം ഇല്ലല്ലോ?? ചോദ്യത്തെ അടക്കി,മുന്നോട്ട് നടന്നു, നനഞ്ഞൊട്ടിയ വസ്ത്രങ്ങളും ആയി സഞ്ചാരികള്‍ തിരിച്ചുവരുന്നു. ഡ്രസ്സ്‌ മാറാനുള്ള സൌകര്യങ്ങള്‍ ഉള്പ്പുടെ അത്യാവശ്യം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്( bathroom വൃത്തിയാക്കിയിട്ട്‌ നാളേറെ ആയെങ്കിലും) ഒരു തൂക്കുപാലവും ഏറെ പടികളും കടന്ന് വെള്ളച്ചാട്ടത്തിന് അടുത്തെത്തി! കാട്ടിലൂടെ ഉള്ള ആ നടത്തം ....അതാണ്‌ വെള്ളചാട്ടത്തെക്കാള്‍ മനോഹരം ആയി തോന്നിയത്.ഇവിടെ ആരവങ്ങള്‍ വെള്ളത്തിനടുത്തു മാത്രം, മൌനം മുഖരിതമാക്കിയ ആ 45 മിനിറ്റോളം വരുന്ന നടത്തം...ആഹാ.... പ്രകൃതിയെ അറിയുമ്പോള്‍ നാം നമ്മെ തന്നെ അറിയുന്നു എന്ന് ആരാണാവോ പറഞ്ഞത്?? ക്ഷീണിച്ച ശരീരവും ഉല്‍സാഹം നിറഞ്ഞ മനസ്സുമായി കുശാല്‍ നഗറിലെയ്ക്ക്. എണ്പ്തിലധികം കിലോമീറ്ററോളം യാത്ര ചെയ്ത് അവിടെ എത്തുമ്പോഴേയ്ക്കും ഈ ഉത്സാഹം ഒക്കെ വാര്ന്നു പോകുമോ ആവോ?

പലസ്ഥലങ്ങളിലും ‘ഇന്ത്യയിലെ സ്കോട്ട്ലാന്ഡ്് കൂര്ഗ്ത’ ലെയ്ക്ക് സ്വാഗതം ഓതുന്ന ബോര്ഡുോകള്‍ കണ്ടു! ഇനി എത്ര നാള്‍ കൂടി ഉണ്ടാകും ഈ വിശേഷണം? പ്രകൃതിയെ കൈപ്പിടിയില്‍ ഒതുക്കാം എന്ന ധാര്ഷ്ട്യം കാട്ടുന്ന മനുഷ്യന് കൊടുംചൂട് രൂക്ഷമായ ജലക്ഷാമം തുടങ്ങിയ അവളുടെ സംഹാര ശക്തിയുടെ ഒരു ചെറിയ അംശം പോലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലല്ലോ!! കുട്ട,ഗോണികൊപ്പാല്‍, മടിക്കേരി വഴി കുശാല്ന ഗറിലേയ്ക്ക്. സ്വാഗതം ചെയ്തുകൊണ്ട് കോരിച്ചൊരിയുന്ന വേനല്‍ മഴ! അത്താഴവും കഴിഞ്ഞ് കിടക്കയിലേയ്ക്ക് മറിഞ്ഞത് മാത്രം ഓര്മ്മ്യുണ്ട്! പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും തയ്യാറായി, ആദ്യലക്ഷ്യം ഗോള്ഡഴന്‍ ടെമ്പിള്‍(namdroling monastery) ആണ്. തിബത്തിലെ രാഷ്ട്രീയപ്പോരുകളില്‍ വേരുകള്‍ നഷ്ടപ്പെട്ടവര്‍,ഗൌതമ ബുദ്ധന്റെേ ആശയങ്ങള്‍ പ്രചരിപ്പിക്കുക വഴി ലോക സമാധാനം നിലനിര്ത്തുെക എന്ന മഹത്തായ ഉദ്ദേശത്തോടെ 1963 ഇല്‍ his holiness pema norbu rimpoche സ്ഥാപിച്ച ഒരു ബുദ്ധവിഹാരം. ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്ത് ഈ പ്രദേശം അവര്ക്കാ യി എഴുതിക്കൊടുത്തത്രേ! മതപഠനകേന്ദ്രവും അമ്പലവും ബുദ്ധഭിക്ഷുക്കളുടെ താമസസ്ഥലവും ഒക്കെ ആയി വിസ്തരിച്ചു കിടക്കുന്ന ശാന്തസുന്ദരമായ ഒരിടം. മഞ്ഞക്കുപ്പായവും കടുംചുവപ്പ് ഉത്തരീയവും കൈയില്‍ ജപമാലയുമായി നടന്നു നീങ്ങുന്ന മതപഠന വിദ്യാര്ത്ഥിയകള്‍, സന്യാസിമാര്ക്ക്ങ വേണ്ടി മാത്രമുള്ള അമ്പലത്തില്‍ പ്രാര്ത്ഥരനയുടെ സമയം ആണ്. പുറത്തു നിന്നും അത് നോക്കി നിന്നു. പെരുമ്പറയുടെ മുഴക്കത്തില്‍ കൂട്ട പ്രാര്ത്ഥ നയും മണിനാദവും! തികച്ചും ഭക്തിനിര്ഭതരമായ അന്തരീക്ഷം. പൊതുജനങ്ങള്ക്കു് കാണാന്‍ മറ്റൊരു വലിയ അമ്പലം, അകത്തേയ്ക്ക് കടന്നാല്‍ നേരെ മുന്നില്‍ ശ്രീബുദ്ധന്റെ 60 അടി ഉയരത്തില്‍ ഉള്ള പ്രതിമ,ഇരു വശങ്ങളിലും ആയി ബുദ്ധ അമിതയുസ്,ഗുരു പദ്മസംഭവ. ചുവരുകളില്‍ വര്ണ്ണരശബളമായ ചുവര്‍ചിത്രങ്ങള്‍...... ഗാംഭീര്യം കണ്ട് ആവേശത്തില്‍ ഉച്ചത്തില്‍ സംസാരിക്കാനോ വീഡിയോ എടുക്കാനോ തുടങ്ങിയാല്‍ ഗൌരവത്തോടെ അരുത് എന്ന് പറയുന്ന സന്യാസി !(മൊബൈലില്‍ ഫോട്ടോ എടുക്കാം) സ്വന്തം നാട്ടില്‍ നിന്നും നിഷ്കാസിതര്‍ ആയിട്ടും ആചാരങ്ങളും അനുഷ്ടാനങ്ങളും കൃത്യമായി പാലിക്കുന്ന ഒരു ജനസമൂഹം. നിഷ്കാസിതന്റെ വേവലാതികള്‍ ആണോ അലയോടുങ്ങിയ മനസ്സിന്റെഷ ശാന്തതയാണോ അവരുടെ കുഞ്ഞിക്കണ്ണുകളില്‍ ?? മൌനം ഘനീഭവിക്കുന്ന ആ അന്തരീക്ഷത്തോട് വിടപറഞ്ഞു. ഇനി കുറച്ചു നേരം ഗജവീരന്മാരോടൊപ്പം,dubare elephant ക്യാമ്പ്‌ ലെയ്ക്ക്. ഇക്കരെ നിന്നും ചങ്ങാടത്തില്‍ നദി കുറുകെ കടന്ന് വേണം ആനക്കുട്ടന്മാരുടെ അടുത്തെത്താന്‍! അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത് നദിയില്‍ വെള്ളം കുറവായതുകൊണ്ട് ചങ്ങാടം ഇറക്കാന്‍ സാധിക്കുകയില്ല എന്ന്! ആഴം വളരെ കുറഞ്ഞ സ്ഥലങ്ങളിലൂടെ സഞ്ചാരികള്ക്ക് നടന്നുപോകുന്നുണ്ട്. ഇടയ്ക്ക് പാറയില്‍ കാല്വനഴുതി വീണും,അറിയാതെ ആഴമുള്ള സ്ഥലത്ത് കാല്‍ തെറ്റി വീണും അവരില്‍ പലരും നനഞ്ഞു കുളിയ്ക്കുന്നതും ഞാന്‍ കരയില്‍ ഇരുന്ന് കണ്ടു. വെള്ളത്തോട് അമിതമായ അഭിനിവേശം ഉണ്ടെങ്കിലും ഡ്രസ്സ്‌ മാറാന്‍ ഉള്ള സാഹചര്യം കുറവായതിനാല്‍ ആ ഒരു സാഹസത്തിന് മുതിര്ന്നി്ല്ല. ആനക്കുട്ടന്മാര്‍ അക്കരെ കുളിയ്ക്കുന്നത് നോക്കിയിരുന്നു. അവിടെ നിന്നും പോയത് കാവേരി നിസര്ഗടധാം - മുളങ്കാടുകളുടെ സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ,അരുവിയുടെ കളകളശബ്ദം മയക്കുന്ന ,പക്ഷികളുടെ കളനാദം ഭ്രമിപ്പിക്കുന്ന, സുന്ദരമായ ഒരു പ്രദേശം.അരുവിയിലൂടെ pedal ബോട്ടുകളില്‍ സഞ്ചാരികള്‍ ഒഴുകി നീങ്ങുന്നു. പക്ഷെ അകത്തെ ശാന്തത ചുറ്റുവട്ടത്ത് ഇല്ല . ധാരാളം കടകള്‍ സഞ്ചാരികളെ ആകര്ഷി്ക്കാനായി ഉച്ചത്തില്‍ ഓഫറുകളും മറ്റും വിളിച്ചു പറയുന്ന കച്ചവടക്കാര്‍, ഭക്ഷണശാലകള്‍, ആകെക്കൂടി ബഹളം ആണ്! കൂര്ഗി്ന്റെ സ്വന്തം കാപ്പിപ്പൊടി, herbal tea ,കാട്ടുതേന്‍, home made chocolate,സ്ട്രോബെറി മാതളം ഉള്പ്പപടെ വിവിധതരം പഴങ്ങള്‍ കൊണ്ട് തയ്യാറാക്കിയ വൈനുകള്‍,ചന്ദനത്തൈലം, പുല്ത്തൈ ലം തുടങ്ങി അനേകം പ്രലോഭനങ്ങള്‍ ഉണ്ട്!! അത്തരം പ്രലോഭനങ്ങള്‍ അതിജീവിച്ചില്ലെങ്കില്‍ പേഴ്സ് കാലിയാകും എന്ന് അപ്പോഴും മനസ്സിലായി!

ഉച്ചഭക്ഷണവും കഴിഞ്ഞു അബി വെള്ളച്ചാട്ടത്തിലേയ്ക്ക്. അവിടെയും കൊടും ചൂട് വില്ലനായി. വെള്ളച്ചാട്ടത്തില്‍ വെള്ളം വറ്റി. വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങി സമയം കളയാന്‍ മിനക്കെട്ടില്ല,നേരെ വിട്ടു. rajas seat &rajas പാര്‍ക്കിലേയ്ക്ക്. വേനല്‍ക്കാലത്ത് ടിപ്പു സുല്‍ത്താന്‍ ഏറെ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെട്ട പ്രദേശം ഇതായിരുന്നു എന്ന് പറയപ്പെടുന്നു. ഇത്രയും ചെറിയ ഒരു സ്ഥലം ടൂറിസ്റ്റ് മാപ്പില്‍ സ്ഥലം പിടിച്ചതെങ്ങിനെ എന്ന് മനസ്സിലായില്ല. എന്തായാലും വെയില്‍ കൊണ്ട് തലവേദന പിടിപ്പിക്കാന്‍ ആരും ഒരുക്കമായിരുന്നില്ല. അതുകൊണ്ട് itinery യില്‍ ഇല്ലാത്ത മടിക്കേരി കോട്ട ലക്ഷ്യമാക്കി നീങ്ങി. വളരെ അടുത്തു തന്നെ ആയിരുന്നു. protected historic site എന്നൊക്കെ ബോര്ഡുംെ വച്ചിട്ടുണ്ട്. ആ കോട്ടയുടെ പഴമയെ ബാധിക്കുന്ന രീതിയില്‍ പുനരുദ്ധാരണ പ്രവര്ത്തടനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം ആകും. കോട്ടമതിലിനോട് ചേര്ന്ന്് ഒരു മൂലയില്‍ ആയി പണിതീര്ത്തി രിക്കുന്ന ഭീമാകാരങ്ങളായ രണ്ട് ആനകളുടെ പ്രതിമ ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണാവോ ?? കോട്ടയ്ക്കകത്ത് കയറിയപ്പോള്‍ ആണ് മനസ്സിലായത്‌ അത് ചരിത്ര/പുരാവസ്തു വകുപ്പിന്റെി ഓഫീസ് ആണത്രേ! സ്ഥലം MLA യുടെ ഒരു മുറിയും അവിടെ ഉണ്ട്! നടുമുറ്റത്ത് shuttle bat കളിയ്ക്കാന്‍ net കുറുകെ കെട്ടിയിട്ടുണ്ട്! ഓഫീസ് മുറിയായി ഉപയോഗിക്കാത്തവ പൂട്ടിയിട്ടിട്ടും ഉണ്ട്! പുരാവസ്തുക്കള്‍ ഇങ്ങിനെയും സംരക്ഷിക്കാം എന്ന് മനസ്സിലായി!! കോട്ടയെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല! എന്തായാലും കോട്ടമതിലിനു ചുറ്റും നടന്നു, കാവല്‍ ഗോപുരങ്ങളില്‍ ശത്രുവിന് നേരെ പീരങ്കിയും തീയമ്പുകളും വര്ഷിറക്കുന്ന പടയാളികള്‍ ആയി ഒന്ന് അഭിനയിച്ചു നോക്കി, കോട്ടയ്ക്കകത്തെ അമ്പലം ഒന്ന് കയറി കണ്ടു,അവിടെ ഭണ്ഡാരം എന്നത് മാത്രം ഇംഗ്ലീഷില്‍ എഴുതി വച്ചിട്ടുണ്ട്, കൃഷി വകുപ്പിന്റെെ ഒരു ഓഫിസും അവിടെ പ്രവര്ത്തിലക്കുന്നു. കോട്ടയുടെ ഒരു ഭാഗം ആള്പ്പെ രുമാറ്റം തീരെ ഇല്ല, നാശോന്മുഖം ആയ ഈ ഭാഗങ്ങള്‍ ഉള്പ്പ ടെ കോട്ടയുടെ സംരക്ഷണം ഇനിയെങ്കിലും അടിയന്തിരമായി വേണ്ട രീതിയില്‍ നടത്തിയില്ല എങ്കില്‍ വരും തലമുറയ്ക്ക് ചരിത്രബോധം പകരന്നു നല്കാപന്‍ ഉതകുന്ന ഒരു പ്രതീകം കൂടി നാം ബോധപൂര്വ്വം നശിപ്പിച്ചു എന്ന് പറയേണ്ടി വരും!!


സാധാരണ ഒരു യാത്ര കഴിഞ്ഞു വന്നാല്‍ കുറച്ചു ദിവസം അതിന്റെ ഒരു മധുര സ്മരണയില്‍ ആയിരിക്കും മനസ്സ്....എന്നാല്‍ ഇത്തവണ മനസ്സില്‍ വല്ലാത്ത ഒരു വേദന ആയിരുന്നു....കാലാവസ്ഥാ വ്യതിയാനം,അതുളവാക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍,വരും വര്ഷിങ്ങളില്‍ ജലക്ഷാമം ഉള്പ്പ്ടെയുള്ള രൂക്ഷമായ പ്രശ്നങ്ങള്‍, കാട്ടുതീ, വനനാശം, വന്യജീവികള്‍ ഉള്പ്പയടെ ജന്തുജാലങ്ങള്‍ അനുഭവിക്കുന്ന ക്ലേശം,പ്രകൃതിയുടെ സംഹാര രൂപം നാം കാണാന്‍ ഇരിക്കുന്നെ ഉള്ളൂ എന്ന് മനസ്സില്‍ ഇരുന്നു ആരോ പറയുന്ന പോലെ! ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന മട്ടില്‍ ഉള്ള നമ്മുടെ കാഴ്ചപ്പാട്,പ്രകൃതിസ്നേഹത്തിന്റെ ആദ്യപാഠങ്ങള്‍ അടുത്ത തലമുറ എങ്കിലും പഠിക്കണം എന്നതിന് പകരം ഇപ്പോഴും ഗ്രേഡുകള്ക്ക് പിന്നാലെ പായുന്ന വിദ്യാഭ്യാസ സമ്പ്രദായം...... എങ്ങോട്ടാണ് നമ്മുടെ പോക്ക്??” നീട്ടിയ തോക്കിന്റെ. മുന്നില്‍ അതിദൂരം ഓടിത്തളര്ന്ന മാന്പോട പോലെ കിതച്ചുനില്ക്കു മ്പോള്‍” രക്ഷിക്കാന്‍ ആരും ഉണ്ടാകില്ല എന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാകുമോ??