സൗദി പൊതു നിരത്തില്‍ വാഹനാഭ്യാസം നടത്തുന്നവര്‍ക്ക് മുട്ടന്‍പണി

സൗദിയിൽ ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നവരേയും കണ്ടെത്തി പിഴ ചുമത്തി തുടങ്ങി. പൊതു നിരത്തിൽ വാഹനാഭ്യാസം നടത്തുന്നവർക്ക് ഇരുപതിനായിരം റിയാൽ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സഹായത്താൽ സ്ഥാപിച്ചിട്ടുമുള്ള അതിന്യൂതനമായ ക്യാമറകളിലൂടെയാണ് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നവരേയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരേയും കണ്ടെത്തുന്നത്.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാലോ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താലോ ഇത് നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ളഅത്യാധുനിക ക്യാമറയിൽ പതിയും.മാത്രമല്ല നിയമ ലംഘനം നടത്തുന്ന വാഹന ഉടമകളെ എസ് എം എസിലൂടെ വിവരം അറിയിക്കുകയും ചെയ്യും.

ഡ്രൈവറെ കൂടാതെ വാഹനങ്ങളുടെ മുന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്ന യാത്രക്കാരനെയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പുതിയ കാമറ സംവിധാനം പിടികൂടും. പ്രഥമ ഘട്ടത്തില്‍ ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ പട്ടണങ്ങളിലാണ് ഇത് പ്രാബല്യത്തിൽ വന്നിട്ടുള്ളത്. പിന്നീട് മറ്റു സ്ഥലങ്ങളിലും ഇത് നടപ്പിലാക്കും. കുട്ടികള്‍ക്ക് വാഹനങ്ങളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. പൊതു നിരത്തിൽ വാഹനാഭ്യാസം നടത്തുന്നവർക്ക് ഇരുപതിനായിരം റിയാൽ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.