കാറിനു മുകളിലെ ഡാന്‍സിനിടയില്‍ അറബി ട്രക്കിനു മുന്നില്‍ ചാടി വീഡിയോ വൈറല്‍
റോഡരികില് നിര്ത്തിയിട്ടിരുന്ന കാറിനു മുകളില് നിന്നും നൃത്തം ചെയ്യുകയായിരുന്നു ആ യുവാവ്. മുന്നിലെ ഹൈവേയിലൂടെ വാഹനങ്ങള് ചീറിപ്പാഞ്ഞു വരുന്നുണ്ട്. പെട്ടെന്നാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ യുവാവ് റോഡിലേക്ക് എടുത്തു ചാടിയത്. പാഞ്ഞു വരുന്ന ഒരു ട്രക്കിനു മുന്നിലേക്കായിരുന്നു ചാട്ടം.
സോഷ്യല് മീഡിയയില് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. സൗദിയിലെ മദീനയിലാണ് സംഭവമെന്നാണ് റിപ്പോര്ട്ടുകള്.
കൂറ്റന് ട്രക്കിനു മുന്നിലേക്ക് യുവാവ് ചാടുന്നതും ഡ്രൈവര് ഹോണടിക്കുന്നതും വീഡിയോയില് വ്യക്തമാണ്. തുടര്ന്ന് വാഹനം ഇടിക്കുന്നതിനു തൊട്ടു മുമ്പ് ഇയാള് റോഡിനു പുറത്തേക്ക് തിരിച്ചു ചാടുന്നതും വീഡിയോയില് കാണാം. തലനാരിഴയ്ക്കാണ് ഈ യുവാവ് മരണത്തില് നിന്നും രക്ഷപ്പെടുന്നത്. സൗദി സ്വദേശിയായ ഇയാള്ക്കെതിരെ പൊലീസ് കേസെടുത്തെന്നാണ് റിപ്പോര്ട്ടുകള്.

