റഷ്യയിൽ സൂപ്പർബൈക്കുകള്‍ ഉണ്ടാക്കിയൊരു അപകടത്തിന്‍റെ ദൃശ്യങ്ങള്‍ യൂട്യൂബിൽ വൈറലാകുകയാണ്. റോങ് സൈഡിൽ അമിതവേഗത്തിലെത്തിയ സൂപ്പർബൈക്കുകൾ കാറിലിടിച്ച് തെറിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് പതിഞ്ഞത്. മാത്രമല്ല അപകടത്തിൽ നിയന്ത്രണംവിട്ടു വന്ന മറ്റൊരു ബൈക്ക് ക്യാമറ ഘടിപ്പിച്ച കാറിലിടിക്കുന്ന ദ്യശ്യങ്ങളുമുണ്ട്.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് റൈഡറുടെ ശരീരഭാഗങ്ങൾ തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. അപകടത്തിൽ ഒരാൾ മരിച്ചെന്നും മൂന്നു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ടുകള്‍. എന്തായാലും ഒരു മാസം മുമ്പ് നടന്ന ഈ അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം. കാരണം അമിതവേഗം വരുത്തുന്ന അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ഒരുപക്ഷേ ഈ വീഡിയോ ഉപകരിച്ചേക്കും.
