മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ എല്ലാ മോഡലുകള്‍ക്കും രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിപണിയിലെ മോശം സാഹചര്യമാണ് കാരണമായി പറയുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ കമ്പനികള്‍ വിലയില്‍ വ്യത്യാസം വരുത്തുന്നത് വലിയ കാര്യമല്ലെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. സ്കോഡ മാത്രമാണ് ഇതുവരെ വില വര്‍ദ്ധനവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളുവെങ്കിലും മറ്റ് കമ്പനികളും ഉടന്‍ തന്നെ വില കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.