പുകവലിച്ച് ബസോടിച്ച ഡ്രൈവര്‍ക്ക് വാട്‍സാപ്പ് വഴി കിട്ടിയത് എട്ടിന്‍റെ പണി
പുകവലിച്ചു കൊണ്ട് ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോട്ടോർവാഹനവകുപ്പിന്റെതാണ് നടപടി. പുകവലിച്ച് വാഹനമോടിക്കുന്ന ചിത്രം യാത്രക്കാരിലൊരാള് ആര്ടി ഓഫീസിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചിരുന്നു.
പാലക്കാട്- തിരുവില്വാമല പാതയിലോടുന്ന സ്വകാര്യബസ്സിലെ ഡ്രൈവർ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി കബീറിന്റെ ലൈസൻസാണ് നഷ്ടമായത്. വാട്സ് ആപ്പില് പരാതികിട്ടിയ ഉടന് ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
കേന്ദ്ര മോട്ടോർവാഹനവകുപ്പ് 21/14 പ്രകാരം പുകവലിച്ച് വാഹനമോടിക്കുന്നത് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പാകത്തിലുള്ള കുറ്റമാണ്. വകുപ്പ് പ്രകാരം ആറുമാസത്തേക്കാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
