പരശുറാം എക്സ്പ്രസില്‍ പാമ്പ്; പിന്നെ സംഭവിച്ചത്

First Published 8, Mar 2018, 9:30 AM IST
Snake in train
Highlights
  • പരശുറാം എക്സ്പ്രസില്‍ പാമ്പ്
  • പിന്നെ സംഭവിച്ചത്

ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റില്‍ പാമ്പിനെ കണ്ടു ഭയന്നു നിലവിളിച്ച് യാത്രക്കാരന്‍. പിന്നെ ട്രെയിനിനുള്ളില്‍ നടന്നത് രസകരമായ സംഭവങ്ങള്‍. ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്​പ്രസിലാണ് സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴാണ് സംഭവം.

എ സി സിറ്റിങ് കോച്ചിലെ ഒരു യാത്രക്കാരനാണ് പാമ്പിനെ കണ്ടത്. ഇഴഞ്ഞുപോകുന്ന പാമ്പിനെ കണ്ടതോടെ ഇയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ എല്ലാ യാത്രക്കാരും ഭയന്നു വിറച്ച് സീറ്റില്‍ ചമ്രംപടിഞ്ഞ് ഇരിക്കാന്‍ തുടങ്ങി.

പലരും കാല് നിലത്തു കുത്താന്‍ ഭയന്നു. തുടര്‍ന്ന് പാമ്പിനെ കണ്ടെത്താന്‍ പലരും ശ്രമിച്ചു. ട്രെയിന്‍ ഏറ്റുമാനൂര്‍ എത്തിയപ്പോള്‍ ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ട്  സുരക്ഷാ ഉദ്യോഗസ്ഥര്‍ പാന്പിനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ കൂടുതല്‍ സമയം പിടിച്ചിടാന്‍ കഴിയാത്തതിനാല്‍ പാമ്പിനെ കണ്ടെത്താതെ തന്നെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. അപ്പോഴും പല യാത്രക്കാരും സീറ്റില്‍ ചമ്രം പടഞ്ഞിരിക്കുകയായിരുന്നുവെന്നാണ് ചില സഹയാത്രികര്‍ പറയുന്നത്.

 

loader