മോട്ടോര്‍വാഹന വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡുകള്‍ വരുന്നു

തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡുകള്‍ വരുന്നതായി റിപ്പോര്‍ട്ട്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് പുതിയ നീക്കം. മൂന്നു മാസത്തിനുള്ളില്‍ ഈ സ്ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിക്കും. സേഫ് കേരള എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രത്യേക എന്‍ഫോഴ്‍സ്‍മെന്‍റ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. ജില്ലാതലങ്ങളില്‍ കണ്ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുമെന്നും സ്ക്വാഡുകള്‍ക്കാവശ്യമായ വാഹനങ്ങള്‍ വാടകയക്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടപടികളുടെ ഭാഗമായി പുതുതായി അനുവദിച്ച 187 അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരുടെ നിയമനത്തിന് പി എസ്‍സിക്ക് കത്തും നല്‍കിയതായാണ് സൂചന.