മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് ഹെലികോപ്റ്റര്‍
വ്യോമസേനയുടെ എയര്‍ മെയിന്റനന്‍സ് മിഷനിലേര്‍പ്പെടുന്ന ഹെലികോപ്റ്ററാണിത്. സൈനികരേയും ചരക്കുകളേയും കൊണ്ടു പോകാനാണ് പ്രധാന ഉപയോഗം. ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലോകത്തെ ഏറ്റവും മികച്ച സൈനിക ഹെലികോപ്റ്റര്‍ എന്നാണ് എംഐ-17 വി5 കോപ്റ്ററിന്റെ വിശേഷണം.

മോശം കാലാവസ്ഥയിലും പറക്കും
എത്ര മോശം കാലാവസ്ഥയിലും പറക്കാന്‍ കഴിയുമെന്നതാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഈ ഹെലികോപ്ടറുകളുടെ സവിശേഷത.

ഉയരത്തില്‍ പറക്കാനുള്ള ശേഷി
സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന കരുത്തുറ്റ എന്‍ജിനോടു കൂടിയ കോപ്റ്റര്‍

റഷ്യന്‍ നിര്‍മ്മിതം
റഷ്യയിലെ രണ്ടു ഫാക്ടറികളിലാണ് ഹഈ ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണം. ഇതില്‍ കാസന്‍ ഹെലികോപ്റ്റര്‍ പ്ലാന്റില്‍ നിര്‍മ്മിച്ച കോപ്റ്ററാണ് അരുണാചലില്‍ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ ഭാഗമായത് കഴിഞ്ഞ വര്‍ഷം
2016 ഫെബ്രുവരിയിലാണ് സേനയുടെ ഭാഗമായത്. നിലവില്‍ 151 ഓളം എംഐ17 വി5 കോപ്റ്ററുകള്‍ നമ്മുടെ വ്യോമ സേനയ്ക്കുണ്ട്.

മുമ്പും അപകടം
ഈ വര്‍ഷം ജനുവരിയിലും ജൂലൈയിലും അരുണാചലില്‍ വ്യോമസേന കോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടമുണ്ടായിരുന്നു. 2013-ല്‍ ഉത്തരാഖണ്ഡ് വെള്ളപ്പൊക്ക പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഇതെ ഗണത്തില്‍പ്പെട്ട മറ്റൊരു സൈനിക കോപ്റ്റര്‍ തകര്‍ന്ന് വീണ് 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അപകടം 48 എണ്ണം കൂടി വാങ്ങാനിരിക്കേ
48 കോപ്റ്ററുകള്‍ കൂടി ഇന്ത്യന്‍ വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് അരുണാചലിലെ അപകടം.

തകര്‍ന്നത് ചൈനീസ് അതിര്‍ത്തിയില്‍
അരുണാചല്‍ പ്രദേശിലെ തവാങിലാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. രാവിലെ ആറു മണിയോടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര് അകലെയായിരുന്നു അപകടം. പരിശോധനയുടെ ഭാഗമായി പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്. അതിര്‍ത്തിയിലെ സൈനികര്‍ക്ക് വിതരണം ചെയ്യാനുള്ള സാമഗ്രികളും കോപ്റ്ററിലുണ്ടായിരുന്നു. കോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും തല്‍ക്ഷണം മരിച്ചു. അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് കരസേന ഉദ്യോഗസ്ഥരുമായിരുന്നു കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്വേഷണത്തിന് ഉത്തരവ്
അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ കോപ്റ്റര്‍ തകര്‍ന്ന സാഹചര്യത്തില്‍ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും വ്യോമസേന അറിയിച്ചു.