ഹൈഡ്രജനില്‍ ഓടുന്ന സൈക്കിള്‍ ബൈക്ക് വരുന്നു. ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ പ്രാഗ്മ ഇന്‍ഡസ്ട്രീസാണ് പുതിയ മോഡല്‍ സൈക്കിളുമായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന സൈക്കിളിന് ആല്‍ഫ ബൈക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. നഗരയാത്രികരെ ഉദേശിച്ചു പുറത്തിറക്കുന്ന ഈ സൈക്കിള്‍ രണ്ടു ലീറ്റര്‍ ഹൈഡ്രജന്‍ കൊണ്ട് 100 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഇന്ധനം തീര്‍ന്നാല്‍ ടാങ്ക് റീഫില്‍ ചെയ്യാന്‍ വെറും രണ്ടു മിനിറ്റ് സമയം മതിയെന്നും കമ്പനി അവകാശപ്പെടുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിനൊരുങ്ങുന്ന ഹൈഡ്രജന്‍ സൈക്കിളിന് അഞ്ചു ലക്ഷം രൂപയാണ് വില.