വിദ്യാര്‍ത്ഥികളെ പൊരിവെയിലത്തു നിർത്തിയ ബസിന് സോഷ്യല്‍ മീഡിയയുടെ ഇരുട്ടടി!

First Published 9, Mar 2018, 2:52 PM IST
Students issue in private bus
Highlights
  •  വിദ്യാര്‍ത്ഥികളെ പൊരിവെയിലത്തു നിർത്തി
  • ബസിന് സോഷ്യല്‍ മീഡിയയുടെ ഇരുട്ടടി!

ബസ് സ്റ്റാൻഡിൽ കുട്ടികളെ പൊരിവെയിലത്തു വരിനിർത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒറ്റപ്പാലത്താണ് സംഭവം. നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ഒരു ബസിനു പുറത്തു വിദ്യാർഥികള്‍ വെയിലത്തു നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കുട്ടികളോടുള്ള ക്രൂരതയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് നടപടി. ഒറ്റപ്പാലം-തിരുവില്വാമല റൂട്ടിൽ സർവീസ് നടത്തുന്ന ബസാണു ജില്ലാ കലക്ടറുടെയും ആർടിഒയുടെയും നിർദേശപ്രകാരം പിടിച്ചെടുത്തത്.

ബസ് പിടിച്ചെടുത്തതിനൊപ്പം ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചെടുത്ത ബസ് പൊലീസിനു കൈമാറി. ബസ് പുറപ്പെടും വരെ വെയിലും മഴയും കൊണ്ട് പുറത്ത് നില്‍ക്കലും കൺസഷൻ നിരക്കിനെ ചൊല്ലിയുളള അധിക്ഷേപങ്ങളും ബസുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴും ഇരിക്കാൻ അനുവദിക്കാത്ത വിവേചനവും കുട്ടികൾ അനുഭവിക്കുന്നുണ്ട്.

 

loader