ടോക്കിയോ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുബാരു യുഎസില്‍നിന്നു ഒരു ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. തുടര്‍ച്ചയായ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ ടര്‍ബോ ചാര്‍ജര്‍ എയര്‍ പമ്പ് ചൂടാകുന്നതു മൂലമാണു വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നത്.
2007 മുതല്‍ 2014 വരെ പുറത്തിറങ്ങിയ വിവിധ മോഡല്‍ കാറുകളും എസ്‍യുവികളുമാണ് തിരിച്ചു വിളിക്കുന്നത്. ക്രമാതീതമായി ടര്‍ബോ ചാര്‍ജര്‍ എയര്‍ പമ്പ് ചൂടായതുമൂലം ചില വാഹനങ്ങള്‍ക്കു തീ പിടിച്ചായി റിപ്പോര്‍ട്ടുകളുണ്ട്. വാഹനങ്ങളുടെ ടര്‍ബോ ചാര്‍ജറുകള്‍ മാറ്റി നല്‍കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.
