Asianet News MalayalamAsianet News Malayalam

5 കോടിയുടെ കാറുമായി സുരാജ് വെഞ്ഞാറമൂട്

ലോകത്തിലെ ഏറ്റവും വിലയുള്ള ആഢംബര എസ്‌യുവികളിലൊന്നായ ബെന്‍റ്‍ലി ബെന്‍റെയ്‍ഗ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ പങ്കു വച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ആദ്യമായിട്ടാണ് ബെന്‍റേയ്‍ഗ ഡ്രൈവു ചെയ്യാൻ പോകുന്നത് എന്നു പറഞ്ഞ് തന്‍റെ ഫേസ് ബുക്ക് പേജില്‍ സുരാജ് തന്നെയാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്

Suraj Venjaramoodu With Bentley Bentayga
Author
Dubai - United Arab Emirates, First Published Dec 4, 2018, 11:43 AM IST

ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര എസ്‌യുവികളിലൊന്നായ ബെന്‍റ്‍ലി ബെന്‍റെയ്‍ഗ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ പങ്കു വച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ആദ്യമായിട്ടാണ് ബെന്‍റേയ്‍ഗ ഡ്രൈവു ചെയ്യാൻ പോകുന്നത് എന്നു പറഞ്ഞ് തന്‍റെ ഫേസ് ബുക്ക് പേജില്‍ സുരാജ് തന്നെയാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. ദുബായ് രജിസ്ട്രേഷനിലുള്ള ബെന്‍റെയ്‍ഗയാണ് സുരാജ് ടെസ്റ്റ് ഡ്രൈവു ചെയ്യുന്നത്. 

ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിലാണ് ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളായ ബെന്റ്ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. കമ്പനിയുടെ ആദ്യ എസ്‍യുവിയാണിത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് വെറും 4.4 സെക്കൻഡ് മാത്രം മതി. എസ്‌ യു വിയുടെ പരമാവധി വേഗം 290 കി.മീയാണ്.

രണ്ട് എൻജിൻ വകഭേദങ്ങളിലാണ് ബെന്റെയ്ഗ വിപണിയിലുള്ളത്.  6 ലീറ്റർ 12 സിലിണ്ടർ എൻജിന് 5000 ആർപിഎമ്മിൽ 600 ബിഎച്ച്പി കരുത്തും 1350 ആർപിഎമ്മിൽ 900 എൻഎം ടോർക്കും സൃഷ്‍ടിക്കാനാവും. ഏകദേശം 4 കോടി രൂപമുതൽ 5.5 കോടി രൂപ വരെയാണ് ബെന്‍റേയ്‍ഗയുടെ ഇന്ത്യൻ വില. എലിസബത്ത് രാജ്ഞിയായിരുന്നു വാഹനത്തിന്റെ ആദ്യത്തെ ഉടമ.  അടുത്തിടെ ദുബായ് പൊലീസ് സ്വന്തമാക്കിയപ്പോഴും മുകേഷ് അംബാനിയുടെ പുത്രന് വിവാഹം സമ്മാനമായി ലഭിച്ചപ്പോഴും ഈ വാഹനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios