സംവിധായകന് ഇന്നോവ സമ്മാനിച്ച് തമിഴ് നടന്‍ സൂര്യ

ചിത്രം ഹിറ്റായതിനു പിന്നാലെ സംവിധായകന് ഇന്നോവ സമ്മാനിച്ച് തമിഴ് നടന്‍ സൂര്യ. സൂപ്പര്‍ ഹിറ്റ് ചിത്രം താനേ സേര്‍ന്ത കൂട്ടത്തിന്‍റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് സൂര്യയുടെ സൂപ്പര്‍ സമ്മാനം.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേക പതിപ്പായ ടൂറിങ് സ്‌പോര്‍ടാണ് സൂര്യയുടെ സമ്മാനം. ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ടൊയോട്ട പുറത്തിറക്കിയ വാഹന പതിപ്പാണ് ടൂറിങ് സ്‌പോര്‍ട്ട്.

2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടൂറിങ് സ്‌പോര്‍ട്‌സിന് കരുത്തേകുന്നത്. 3,400 ആര്‍ പി എമ്മില്‍ 148 പി എസ് വരെ കരുത്തും 1,400 - 2.800 ആര്‍ പി എമ്മില്‍ 343 എന്‍ എം വരെ ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. 19.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. നേരത്തെ സിങ്കം 3യുടെ വിജയം ആഘോഷിക്കാൻ സംവിധായകന് ടൊയോട്ട ഫോർച്ച്യൂണറും സൂര്യ സമ്മാനിച്ചിരുന്നു.