സുസുക്കിയുടെ ജനപ്രിയ ഗിയര്‍ രഹിത സ്‍കൂട്ടര്‍ ആക്‌സസ് 125 കോമ്പി ബ്രേക്കിംഗ് സംവിധാനത്തോടെ അവതരിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനെ തുടര്‍ന്നാണ് പുതിയ മാറ്റങ്ങലോടെ സ്‍കൂട്ടറിനെ അവതരിപ്പിക്കുന്നത്. ഇനി കോമ്പി ബ്രേക്ക് സംവിധാനത്തോടെയാണ് ആക്‌സസ് 125 ഡ്രം വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. കോമ്പി ബ്രേക്കിംഗ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ആക്‌സസ് 125 സ്‌കൂട്ടറിനില്ല.

സിബിഎസില്ലാത്ത മുന്‍മോഡലിനെക്കാളും 690 രൂപ മാത്രമെ പുതിയ ആക്‌സസ് 125 സിബിഎസ് പതിപ്പിന് കൂടുതലുള്ളൂ. 56,667 രൂപയാണ് പുതിയ സ്‌കൂട്ടറിന് വില. നിലവില്‍ ഡീലര്‍ഷിപ്പുകളിലുള്ള സിബിഎസ് സുരക്ഷയില്ലാത്ത ആക്‌സസ് 125 ന് 55,977 രൂപയാണ്വില.