വന്‍വിലക്കുറവില്‍ സുസുക്കി ബൈക്കുകള്‍

കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളുടെ ഇറക്കുമതി തീരുവ 25 ശതമാനം കുറഞ്ഞ പശ്ചാത്തലത്തില്‍ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസൂക്കി ഇന്ത്യയില്‍ സൂപ്പര്‍ബൈക്കുകളുടെ വില വെട്ടിക്കുറച്ചു. ഹയബൂസ, GSXR1000R എന്നീ മോഡലുകളുടെ വിലയാണ് കുത്തനെ കുറച്ചത്. 13.87 ലക്ഷം രൂപ പ്രൈസ്ടാഗില്‍ എത്തിയിരുന്ന ഹയബൂസുടെ വിലയില്‍28,000 രൂപ ഇനി കുറയും. GSXR1000Rന് 2.2 ലക്ഷം രൂപയും കുറഞ്ഞ് 19.8 ലക്ഷം രൂപക്ക് ലഭിക്കും.