Asianet News MalayalamAsianet News Malayalam

ജിംനി മോണ്‍സ്റ്റര്‍ ട്രക്ക് അവതരിപ്പിച്ചു

ജിംനിയെ അടിസ്ഥാനമാക്കി മോണ്‍സ്റ്റര്‍ ട്രക്കുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടോക്കിയ ഓട്ടോ സലൂണിലാണ് വാഹനം  പ്രദര്‍ശിപ്പിച്ചത്.

Suzuki Jimny Monster Truck Showcased
Author
Trivandrum, First Published Jan 20, 2019, 4:56 PM IST

ജിംനിയെ അടിസ്ഥാനമാക്കി മോണ്‍സ്റ്റര്‍ ട്രക്കുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടോക്കിയ ഓട്ടോ സലൂണിലാണ് വാഹനം  പ്രദര്‍ശിപ്പിച്ചത്. നിസാന്റെ ആര്‍-31 സ്‌കൈ ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ജിംനി മോണ്‍സ്റ്റര്‍ ട്രക്കി നിര്‍മിച്ചിരിക്കുന്നത്. 42 ഇഞ്ച് സൂപ്പര്‍ സൈസ്ഡ് ടയര്‍, ഡെഡ്‌ലോക്ക് വീലുകള്‍, കരുത്തേറിയ മെറ്റല്‍ സസ്‌പെന്‍ഷന്‍, ഫ്‌ളാഷി കളര്‍ സ്‌കീം എന്നിവ നല്‍കിയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സാധാരണ ജിംനി നിരത്തിലെത്തുന്നത്. 64 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കുമേകുന്ന658 സിസി മൂന്ന് സിലണ്ടര്‍ എന്‍ജിനും 100 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ എന്‍ജിനുമാണിവ.

ഓഫ് റോഡ് റേസുകള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന വാഹനമാണ് ജിംനി. അതുകൊണ്ട് തന്നെ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവുമായാണ് ഈ വാഹനം പുറത്തിറക്കിയിട്ടുള്ളത്.

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ ജിംനി പിറവിയെടുക്കുന്നത്. ജിംനിയുടെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ നിരത്തിലുള്ളത്. ഓണ്‍റോഡും ഓഫ്‌റോഡും ഒരുപോലെ ഇണങ്ങുന്ന ഈ വാഹനം ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലേയ്ക്കാണെത്തുന്നത്.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായാട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios