2100 ലേയ്‍ലാന്‍ഡ് ബസുകള്‍ വാങ്ങാന്‍ ഒരു സംസ്ഥാനം ചെലവ് 321 കോടി

അശോക് ലേയ്‍ലാന്‍ഡിന്‍റെ 2,100 ബസ് വാങ്ങാന്‍ തമിഴ്‍നാട് സര്‍ക്കാര്‍. 321 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയ വിവരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ ഇ)നെയാണ് അശോക് ലേയ്‍ലൻഡ് അറിയിച്ചത്.

2,000 ഷാസികളും ബോഡി ചെയ്ത 100 ചെറു ബസ്സുകളുമാണ് അശോക് ലേയ്ലൻഡ് തമിഴ്‍നാട് റോഡ് ട്രാന്‍സ്‍പോര്‍ട് കോര്‍പ്പറേഷനു നല്‍കുന്നത്. ബസ്സുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ കൈമാറുമെന്ന് കമ്പനി അറിയിച്ചു.

പുതിയ ഓർഡർ നേടാനായതിൽ സന്തോഷമുണ്ടെന്ന് അശോക് ലേയ്‌ലൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വിനോദ് കെ ദാസരി അറിയിച്ചു. ഐ ആർ ടിയുമായി ദീര്‍ഘകാലമായി തുടരുന്ന അഭിമാനാർഹമായ സഖ്യമാണു കമ്പനിക്കുള്ളതെന്നും ദാസരി വ്യക്തമാക്കി.