തമിഴ്നാട്ടില്‍ വാഹനമോടിക്കുന്നവര്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം വയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഒറിജിനല്‍ ലൈസന്‍സ് കയ്യിലില്ലെങ്കില്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും ആറുമാസത്തേയ്‍ക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. നാലുചക്രവാഹനങ്ങളുടെയും ഹെവി വെഹിക്കിള്‍സിന്‍റെയും പെര്‍മിറ്റും റദ്ദാക്കും. നേരത്തെ സര്‍ക്കാര്‍ ഉത്തരവിന് കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു.