Asianet News MalayalamAsianet News Malayalam

മാരുതിയും ഹ്യുണ്ടായിയും വിയര്‍ക്കും; ആ മോഡലിന്‍റെ പരീക്ഷണയോട്ടം ടാറ്റ തുടരുന്നു

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍  മാരുതി ബലേനോയോക്കും ഹ്യുണ്ടായി ഐ 20 ക്കും കടുത്ത വെല്ലുവിളിയുമായി എത്തുന്ന ടാറ്റ 45Xന്‍റെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് സൂചന. 

Tata continues road testing 45X hatchback
Author
Mumbai, First Published Oct 29, 2018, 2:55 PM IST

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍  മാരുതി ബലേനോയോക്കും ഹ്യുണ്ടായി ഐ 20 ക്കും കടുത്ത വെല്ലുവിളിയുമായി എത്തുന്ന ടാറ്റ 45Xന്‍റെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് സൂചന. 

2018 ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാകും 45X വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് കാറിന്‍റെ നിര്‍മാണം. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് വാഹനത്തിന്‍റെ രൂപകല്‍പന.

കാറിന്‍റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് പ്രതീക്ഷിക്കുന്നത്.

ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും വാഹനത്തിന്‍റെ മുഖ്യ എതിരാളിയായിരിക്കും.

Follow Us:
Download App:
  • android
  • ios