ടാറ്റയുടെ പുത്തന്‍ എസ്‍യുവി പ്രചരിക്കുന്നത് ടാറ്റ H5X എസ്‌യുവിയുടെ ചിത്രങ്ങള്‍

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റയുടെ പുതിയ കോണ്‍സെപ്റ്റ് എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്. പരീക്ഷണയോട്ടം നടത്തുന്ന ടാറ്റ H5X എസ്‌യുവിയുടെ ചിത്രങ്ങളാണ് പുറത്തായത്.

ഒമേഗ (ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിസ്ഥാനമാക്കിയാണ് ടാറ്റ H5X ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനാകും വാഹനത്തിനു കരുത്തുപകരുന്നത്. പരമാവധി 140-170 bhp കരുത്ത് സൃഷ്ടിക്കുന്നതാവും ഈ എഞ്ചിന്‍.

മാരുതി എസ്-ക്രോസിനെനക്കാളും വലുപ്പം ടാറ്റ H5X ന് ഉണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്ക് പ്രതീക്ഷിക്കാം. കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയ്ക്കും H5X എസയുവി തുടക്കം കുറിച്ചേക്കും.

ജീപ് കോംപസ്, ഹ്യുണ്ടായി ട്യൂസോണ്‍ തുടങ്ങിയവർ ആയിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികൾ. 16 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.