Asianet News MalayalamAsianet News Malayalam

പുത്തന്‍ സവിശേഷതകളുമായി ടാറ്റ ഹെക്‌സ എക്‌സ്എം പ്ലസ് എത്തി

കറുപ്പ് നിറത്തിലുള്ള സ്പോട്ടി ഇന്റീരിയര്‍, ഏറ്റവും മികച്ച സീറ്റ് ഡിസൈനുകള്‍,  എട്ട് വര്‍ണങ്ങളിലുള്ള ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നീ ഫീച്ചറുകള്‍ പുതിയ ഹെക്‌സയിലും ടാറ്റ നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് സണ്‍റൂഫ് ഘടിപ്പിച്ചുകൊണ്ട് പുതിയ ഹെക്‌സയെ കസ്റ്റമൈസെഡ് ചെയ്യാനുള്ള സൗകര്യവും ടാറ്റ ഒരുക്കുന്നുണ്ട്. ടാറ്റായുടെ ജനുവിന്‍ അസ്സറീസ് വിഭാഗത്തില്‍ സണ്‍ റൂഫിന് 2 വര്‍ഷ വാറന്റിയും ലഭ്യമാകും

tata hexa xm plus available
Author
Mumbai, First Published Oct 9, 2018, 6:24 PM IST

മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ എസ്‌യുവി വിഭാഗത്തിലെ  ഹെക്‌സയുടെ ഏറ്റവും പുതിയ വേരിയന്റ് ഹെക്‌സ എക്‌സ്എം പ്ലസ് വിപണിയില്‍ എത്തി. ഏറ്റവും ആധുനികവും മികച്ചതുമായ പുതിയ വേരിയന്റിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില 15.27ലക്ഷമാണ്.

ഏറ്റവും പുതിയ 16ഓളം സവിഷേതകളുമായി ആണ് ഹെക്‌സ എക്‌സ്എം പ്ലസിന്റെ വരവ്. ആര്‍ 16 ചാര്‍ക്കോള്‍ ഗ്രേ അല്ലോയികള്‍ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഭംഗി വര്‍ധിപ്പിക്കുന്നു. ഹെക്‌സ ബ്രാണ്ടിങ്ങോടുകൂടിയ സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്,  ലെതറില്‍ പൊതിഞ്ഞ മനോഹരമായ സ്റ്റീയറിങ് വീല്‍,  ഡ്യൂവല്‍ എസി യോട് കൂടിയ ഫുളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്ട്രോള്‍, കൂടുതല്‍ സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍, ഫ്രണ്ട് ഫോഗ് ലാംപ്, ക്യാമറയോട് കൂടിയ റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍,  ക്രൂയിസ് കണ്ട്രോള്‍,  ലൈറ്റ് സെന്‍സിംഗ് ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍,  റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രിക്കലി ഫോള്‍ഡ് ചെയ്യാവുന്നതും നിയന്ത്രിക്കാവുന്നതുമായ റിയര്‍ വ്യൂ മിററുകള്‍. തുടങ്ങിയ ഏറ്റവും അത്യാധുനിക സംവിധാനങ്ങളുമായി ആണ് ഹെക്‌സ എക്‌സ്എം പ്ലസിന്റെ വരവ്.

കറുപ്പ് നിറത്തിലുള്ള സ്പോട്ടി ഇന്റീരിയര്‍, ഏറ്റവും മികച്ച സീറ്റ് ഡിസൈനുകള്‍,  എട്ട് വര്‍ണങ്ങളിലുള്ള ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നീ ഫീച്ചറുകള്‍ പുതിയ ഹെക്‌സയിലും ടാറ്റ നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് സണ്‍റൂഫ് ഘടിപ്പിച്ചുകൊണ്ട് പുതിയ ഹെക്‌സയെ കസ്റ്റമൈസെഡ് ചെയ്യാനുള്ള സൗകര്യവും ടാറ്റ ഒരുക്കുന്നുണ്ട്. ടാറ്റായുടെ ജനുവിന്‍ അസ്സറീസ് വിഭാഗത്തില്‍ സണ്‍ റൂഫിന് 2 വര്‍ഷ വാറന്റിയും ലഭ്യമാകും. 

Follow Us:
Download App:
  • android
  • ios