ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ സെഡാന്‍. ടിയാഗോയുടെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ കാര്‍ വികസിപ്പിച്ചത്. ടിയാഗോയെ ഓര്‍മ്മിപ്പിക്കുന്നതിനായാണ് വിയാഗോ, ഓള്‍ട്ടിഗോ എന്നീ പേരുകള്‍ പരിഗണിച്ചത്. ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ടിയാഗോയുമായി സാമ്യതകള്‍ ഏറെയാണ്. എന്നാല്‍, ഇന്റീരിയറില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

രണ്ട് എയര്‍ ബാഗുകള്‍, ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവയാണ് കാംപാക്ട് സെഡാന് സുരക്ഷ ഉറപ്പാക്കുന്നത്. അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 8 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവയുണ്ട്. ടിയാഗോയുടെ അതേ എഞ്ചിനുകളായ 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ റിവോട്രോണ്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് കരുത്തുപകരുന്നത്. 

പുതുവര്‍ഷത്തില്‍ ഈ വണ്ടി വിപണിയിലെത്തുമെന്നായിരുന്നു നേരത്തെ ധാരണ. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ലോഞ്ചിംഗ് വൈകുകയായിരുന്നു.