Asianet News MalayalamAsianet News Malayalam

അടിമുടി മാറി നാനോ വരുന്നു

Tata Motors working on alternative plans for Nano
Author
First Published Aug 26, 2017, 10:19 PM IST

കൊൽക്കത്ത: രാജ്യം കണ്ട ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷത്തോടെയാണ്​ ടാറ്റ മോട്ടോഴ്‍സ് നാനോയെ വിപണിയിലെത്തിച്ചത്​. രത്തന്‍ ടാറ്റയുടെ സ്വപ്‍ന പദ്ധതി. എന്നാൽ പ്രതീക്ഷിച്ച നേട്ടം വിപണിയിൽ നാനോക്ക്​ ഉണ്ടാക്കാൻ സാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനാലാവണം ഈ കുഞ്ഞൻ കാറിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ്​ ടാറ്റ മോ​ട്ടോഴ്​സ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാനോയുടെ ഇലക്ട്രിക് മോഡലിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഒഒ സതീഷ്​ ബ്രോവാൻകർ ആണ്​. നാനോയുടെ ഉൽപാദനം നിര്‍ത്തില്ലെന്നും വിജയകരമായി തന്നെ മുന്നോട്ട്​ കൊണ്ടുപോകുമെന്നും സതീഷ്​  പറഞ്ഞു.

നാനോയുടെ ഉൽപാദനം മുന്നോട്ട്​ തുടരണമെന്ന്​ തന്നെയാണ്​ ഓഹരി ഉടമകളും ആവശ്യപ്പെടുന്നതെന്നും വൈകാരികപരമായ കാരണങ്ങളാലാണിതെന്നും സതീഷ് വ്യക്തമാക്കി. സിംഗൂരിലെ കാർ നിർമാണശാല ഉപക്ഷേിച്ച ശേഷം ഗുജറാത്തിലെ സാനന്ദിലാണ്​ ടാറ്റ നാനോയുടെ ഉൽപാദിപ്പിക്കുന്നത്​. പ്രതിമാസം 1000 നാനോ കാറുകളാണ്​ നിലവിൽ വിറ്റുപോകുന്നത്​.

Follow Us:
Download App:
  • android
  • ios