Asianet News MalayalamAsianet News Malayalam

അഞ്ച് പുതിയ കിടിലന്‍ ബസുകളുമായി ടാറ്റ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബസ് പ്രദര്‍ശനമേളയായ ബസ് വേള്‍ഡ് ഇന്ത്യ-2018-ല്‍ അഞ്ച് പുതിയ ബസുകള്‍ അവതരിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ ടാറ്റ. സ്റ്റാര്‍ബസ് അള്‍ട്രാ എസി 22-സീറ്റര്‍ പുഷ് ബാക്ക്, സ്റ്റാര്‍ബസ് 12-സീറ്റര്‍ എസി മാക്‌സി ക്യാബ്, വിംഗര്‍ 12-സീറ്റര്‍, ടാറ്റ 1515 എംസിവി സ്റ്റാഫ് ബസ്, മാഗ്ന ഇന്റര്‍സിറ്റി കോച്ച് എന്നീ വാഹനങ്ങളാണ് ടാറ്റ പ്രദര്‍ശനത്തിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Tata new five bus
Author
Trivandrum, First Published Aug 28, 2018, 9:57 PM IST

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബസ് പ്രദര്‍ശനമേളയായ ബസ് വേള്‍ഡ് ഇന്ത്യ-2018-ല്‍ അഞ്ച് പുതിയ ബസുകള്‍ അവതരിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ ടാറ്റ. സ്റ്റാര്‍ബസ് അള്‍ട്രാ എസി 22-സീറ്റര്‍ പുഷ് ബാക്ക്, സ്റ്റാര്‍ബസ് 12-സീറ്റര്‍ എസി മാക്‌സി ക്യാബ്, വിംഗര്‍ 12-സീറ്റര്‍, ടാറ്റ 1515 എംസിവി സ്റ്റാഫ് ബസ്, മാഗ്ന ഇന്റര്‍സിറ്റി കോച്ച് എന്നീ വാഹനങ്ങളാണ് ടാറ്റ പ്രദര്‍ശനത്തിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇവരാണ് ആ ടാറ്റാ ബസുകള്‍

1. സ്റ്റാര്‍ബസ് അള്‍ട്രാ എസി 22-സീറ്റര്‍
ടൂറിസ്റ്റ് വാഹന മേഖലയെയും ഓഫീസ് സര്‍വീസുകളും ലക്ഷ്യമിട്ട് എക്‌സിക്യുട്ടീവ് ലുക്കിലാണ് ടാറ്റ ഈ വാഹനം പുറത്തിറക്കുന്നത്. എസി ക്യാബിന്‍, ചാര്‍ജിംഗ് പോയിന്റുകള്‍, ഹാന്‍ഡ് റെസ്റ്റ്, പുഷ് ബാക്ക് ലെഥര്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റിംഗ് എന്നിവ ഉള്‍ഭാഗത്തെ കൂടുതല്‍ ആഡംബരമാക്കുന്നു. ടാറ്റാ പുതുതായി വികസിപ്പിച്ച ടര്‍ബോട്രോണ്‍ 140എച്ച്പി എന്‍ജിനാണ് സ്റ്റാര്‍ ബസ് അള്‍ട്രയുടെ ഹൃദയം. പവര്‍ സ്റ്റീയറിങ്, എയര്‍ ബ്രേക്ക് സംവിധാനങ്ങളുമുണ്ട്.

2. സ്റ്റാര്‍ബസ് 12-സീറ്റ് മാക്‌സി ക്യാബ്
വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി എത്തുന്ന ഈ വാഹനത്തില്‍ സ്റ്റാര്‍ ബസ് അള്‍ട്രയില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളെല്ലാമുണ്ട്.

3. മാഗ്ന ഇന്റര്‍സിറ്റി കോച്ച്
ടാറ്റയുടെ ഇന്റര്‍സിറ്റി ആഡംബര ബസാണ് മാഗ്ന ഇന്റര്‍സിറ്റി കോച്ച്. ഇന്റര്‍സിറ്റി ഉപയോഗം ലക്ഷ്യമാക്കി പുറത്തിറക്കുന്ന ഈ വാഹനം രണ്ട് പവറുകളില്‍ നിരത്തിലെത്തും. മാര്‍ക്കോപോളൊ ബോഡിയില്‍ പുറത്തിറക്കുന്ന ഈ വാഹനത്തില്‍ കമ്മിന്‍സ് ISBe 5.9 എന്‍ജിനും, ടാറ്റ G750 ഗിയര്‍ ബോക്‌സുമാണ് ഹൃദയം.  റേഡിയല്‍ ട്യൂബ് ലെസ് ടയറുകള്‍, പാരബോളിക് സസ്‌പെന്‍ഷന്‍, ട്വില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. ഫോര്‍ എസ്പി സിആര്‍ എന്‍ജിനില്‍ പുറത്തിറങ്ങുന്ന സ്റ്റാര്‍ബസ് 12-സീറ്ററില്‍ ജിബി 550 ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. 

4. ടാറ്റ 1515 എംസിവി സ്റ്റാഫ് ബസ്
സ്റ്റാഫ് ബസ് ശ്രേണിയിലേക്ക് ടാറ്റയുടെ 1515 ഷാസിയില്‍ പുറത്തിറക്കുന്ന പുതിയ ബസാണ് ടാറ്റ 1515 എംസിവി സ്റ്റാഫ് ബസ്. കമ്മിന്‍സ് ഐഎസ്ബിഇ 5.9 എന്‍ജിനിലാണ് ഈ വാഹനവും നിരത്തിലെത്തുന്നത്. ജി 600ഗിയര്‍ ബോക്‌സും ടാറ്റ മാര്‍ക്കോ പോളോ ബോഡിയുമാണ് വാഹനത്തിന്. മൂന്ന് പോയിന്റുള്ള സീറ്റ് ബെല്‍റ്റുകള്‍, റിവേഴ്‌സ് ക്യാമറ. ഡിസ്‌പ്ലേ, എല്ലാ സീറ്റിലും യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വൈഫൈയോടു കൂടിയ ജിപിഎസ് സംവിധാനം എന്നിവയും നല്‍കിയാണ് ഈ ബസ് എത്തുന്നത്.

5. വിംഗര്‍ 12-സീറ്റര്‍
വാണിജ്യ പാസഞ്ചര്‍ വാഹനശ്രേണിയില്‍ സാന്നിധ്യമറിയിച്ച മോഡലാണ് വിംഗര്‍. യാത്ര വാഹനത്തിന് പുറമെ, ആംബുലന്‍സ് രൂപത്തിലുമെത്തുന്ന ഈ വാഹനം കൂടുതല്‍ പുതുമയോടെ എത്തുകയാണ്.  മികച്ച പ്രകടനവും ഇന്ധന ക്ഷമതയുമാണ് രണ്ടാം വരവില്‍ വിംഗര്‍ നല്‍കുന്ന ഉറപ്പ്. 2.2 ലിറ്റര്‍ ഡൈക്കോര്‍ എന്‍ജിനിലെത്തുന്ന വാഹനം ഫോഴ്സ് ട്രാവലിന് മികച്ച എതിരാളിയാണ്.

Follow Us:
Download App:
  • android
  • ios